എംഎം കമ്മത്ത്
കൊച്ചി:
പൂര്‍ണ്ണമായും മൊബൈല്‍ ഫോണ്‍ മാത്രം ഉപയോഗിച്ച് ചിത്രീകരിച്ച ഒരു മലയാളം ഷോര്‍ട്ട് ഫിലിമാണ് 'ധൃതി'.
അജിത് കെ രാജന്, ഷിബു ആന്റണി, ഷമീര്‍ കണിയാര്, പി എസ് ഹരീഷ് എന്നിവര്‍ ചേര്‍ന്നാണ് 'ധൃതി' എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്.
കെ ആര് ശ്രീജിത്ത് സംവിധാനം ചെയ്യുന്ന 'ഏയ്ഡന്‍' എന്ന സിനിമയുടെ ഷെഡൂള് ബ്രേക്കിന്റെ സമയത്ത്, എന്തുകൊണ്ട് പൂര്‍ണ്ണമായും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഒരു ഷോര്‍ട്ട് ഫിലിം ചെയ്യ്തുകൂടാ? എന്ന ഒരു ആശയം സുഹൃത്തുക്കളായ അജിതിനും ഷിബുവിനും ഷമീറിനും ഹരീഷിനും തോന്നുകയും ചിത്രത്തിന്റെ വിഷയത്തെക്കുറിച്ച് ചര്‍ച്ച നടന്നപ്പോള്‍ മനുഷ്യന്റെ ധൃതി എന്ന തീം ചര്‍ച്ചയില്‍ വരികയും അത് 'ധൃതി' എന്ന ചിത്രമായി മാറുകയുമായിരുന്നു.
ഒരുമനുഷ്യന്റ ധൃതിയുടെ അങ്ങേ അറ്റം എന്താണന്നു കാണിച്ചു തരുന്ന ചിത്രമാണ് ഇത്. 'ധൃതി' ഒരു POCCO യുടെ M2 എന്ന മൊബൈല്‍ ക്യാമറയില്‍ ഒരു മെഴുകുതിരിയുടെ വെളിച്ചം ഉപയോഗിച്ചു ചിത്രികരണം നടത്തിയ ഷോര്‍ട്ട് ഫിലിമാണ്. ക്യാമറ ചലിപ്പിച്ചത് ഷെമീര്‍ കണിയാര് ആണ്.
എഡിറ്റിംഗ് ചെയ്തിരിക്കുന്നത് മൊബൈല്‍ ആപ്പ് ആയ InShot ഉപയോഗിച്ച് അജിത് കെ രാജന് ആണ്. ഈ ചിത്രത്തിന്റ സ്ക്രിപ്റ്റ് ഷിബു ആന്റണിയുടേതാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും ഷിബു ആന്റണി തന്നയാണ്. സഹ സംവിധനം പി എസ് ഹരീഷ്.
ഡബ്ബിങ് ചെയ്തിരിക്കുന്നതും മൊബൈല്‍ ഫോണില്‍ തന്നെയാണ്.
നൊവൊമി മനോജ്, RJ പ്രഭു രാമകൃഷ്ണന്, ഷിബുആന്റണി, അജിത്ത് കെ രാജന് എന്നിവരാണ് ഡബ്ബിങ് ചെയ്തിരിക്കുന്നത്.
പോസ്റ്റര്‍ ഡിസൈനും മൊബൈല്‍ ഫോണിലാണ് ചെയ്തിരിക്കുന്നത്. അതായത് ഒരു കംപ്ലീറ്റ് മൊബൈല്‍ ചിത്രം.
സ്വന്തമായി 'എഡിറ്റ് സ്റ്റുഡിയോ ഹൗസ്' എന്ന പേരില്‍ എല്ലാം നൂതന സാങ്കേതിക സൗകര്യങ്ങളോടും കൂടിയ ഒരു എഡിറ്റിങ്ങ് സ്റ്റുഡിയൊ ഉണ്ടായിട്ടും എന്തുകൊണ്ടാണ് മൊബൈലില്‍ ഇങ്ങനെ ഒരു സിനിമ ചെയ്തത് എന്ന ചോദ്യതിന് സംവിധായകരായ അജിത്തും ഷിബുവും പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.
'ഷോര്‍ട്ട് ഫിലിം ചെയ്യുന്ന തുടക്കകാര്‍ക്ക് ഒരു പ്രചോദനം ആയിരിക്കണം 'ധൃതി' എന്ന ഈ ഒരു ഷോര്‍ട്ട് ഫിലിം. അത് പൂര്‍ണ്ണ വിജയമായിത്തീരുകയും ചെയ്തു.' എന്നാണ്.
'സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഓരോ തീരുമാനങ്ങളും രൂപം കൊള്ളുന്നത്.
മുന്നും പിന്നും നോക്കാതെയുള്ള പ്രവര്‍ത്തികൊണ്ട്, ചിലരൊക്കെ ചരിത്രതിന്റെ ഭാഗമായിട്ടുണ്ട്.
പക്ഷെ, പലരിലും പരാജയത്തിന്റെ നിഴലിപ്പാണ് തളംകെട്ടി നിന്നിട്ടുള്ളത്.
നമ്മുടെ ഓരോ തീരുമാനങ്ങളും 'ധൃതി' എന്ന രണ്ട് അക്ഷരത്തില്‍ കുരിങ്ങികിടക്കാതിരിക്കട്ടെ.' എന്നാണ് 'ധൃതി'യെക്കുറിച്ചുള്ള കുറപ്പ്.
'ധൃതി' ഫ്രീഡം മൂവീസ് കൊച്ചിന് ആണ് യൂട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുന്നത്.