Editor- MM Kamath
കൊച്ചി:
പ്രശസ്ത സംവിധായകനും ഛായാഗ്രഹകനുമായ ജിബു ജേക്കബിനെ കേന്ദ്ര കഥാപാത്രമാക്കി മജുംദാര്‍ എം.ടി. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'Dr. ബി.ആര്. അംബേദ്കര്‍' എന്ന ബയോപിക്ക് ഷോര്‍ട്ട് മൂവി ഡിസംബര്‍ 6ന് റിലീസ് ചെയ്യുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യ ശില്പി ഡോ. ഭീം റാവു അംബേദ്കറിന്റെ ഇരുപത്തിഏഴ് മിനിറ്റോളം ദൈര്‍ഘമുള്ള ഈ ചിത്രം ഇംഗ്ലീഷ് ഭാഷയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
ചിത്രത്തില്‍ ജിബു ജേക്കബ് അംബേദ്കറായി എത്തുമ്പോള്‍ രശ്മി സാജു നവോദയ, സവിത അംബേദ്കറായി വേഷമിടുന്നു. കൂടാതെ സാജുമേനോന്, ജസ്റ്റിന് ചാക്കോ, പ്രതീഷ് നായര്‍, ഷൈജു വല്ലാര്‍പാടം, ശ്രീകുമാര്‍ കലാമന്തിര്, കനകരാജ് വലിയവീട്ടില്‍ എന്നീവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
വിശ്വരാജ് മൂവീസിന്റെ ബാനറില്‍ അനില്‍ കുമാര്‍ വിശ്വംഭരന്, കനകരാജ് വലിയവീട്ടില്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
ഛായാഗ്രഹണം മഹേഷ് പട്ടണം നിര്‍വ്വഹിക്കുന്നു.
എഡിറ്റിംഗ്- രാഹുല്‍ രാജു, സംഭാഷണം- കവിത അഷോക്, കല- സജിത്ത്, മേക്കപ്പ്- മഹേഷ് ചേര്‍ത്തല, പ്രൊഡക്ഷന്‍ ഡിസൈന്‍- സാഗരീഷ് ചേര്‍ത്തല, കോസ്റ്റ്യൂം ഡിസൈന്‍- സുനിത മജുംദാര്‍, കോസ്റ്റ്യൂമര്‍- അനില്‍ കുമാര്‍, ഷീജ, VFX- ഡോണ്‍, സംഗീതം- ആദിത്യ അര്ജുന്, BGM- സജീവന് പതിയില്‍, അസോസിയേറ്റ് ഡയറക്ടര്‍- വിമല്‍, സ്റ്റില്‍സ്- ജിതു പാര്ഥസാരാഥി, ഡിസൈന്‍- അനില്‍ അയ്യപ്പന്, വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്.
Online PR - CinemaNewsAgency.Com