CNA
തിരു:
പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ധനായ ഡോക്ടര്‍ വി പി ഗംഗാധരന്റെ അനുഭവങ്ങളെ ആസ്പദമാക്കി നിബു പേരേറ്റില്‍ സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് 'പെരുമ്പറ'.
പ്രശസ്ത താരങ്ങളായ അനീഷ് രവി, സീമ ജി നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ പൂജ, ലോക ക്യാന്‍സര്‍ ദിനമായ ഫെബ്രുവരി നാലിന് രാവിലെ ഒമ്പതിന് എറണാകുളം ഐ എം ഏ ഹാളില്‍ വെച്ച് നിര്‍വ്വഹിക്കുന്നു. ചടങ്ങില്‍ ഓന്‍കോ സര്ജന് ഡോക്ടര്‍ ജോജോ ജോസഫ് ഭദ്രദീപം തെളിയിക്കും.
വരദായിനി ക്രിയേഷന്‍സിന്റെ ബാനറില്‍ ബൈജു കെ ബാബു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഡോക്ടര്‍ വി പി ഗംഗാധരന്റെതാണ്.
തിരക്കഥ- സുഗതന് കണ്ണൂര്‍, ഛായാഗ്രഹണം- കൃഷ്ണകുമാര്‍ കോടനാട്, പ്രൊഡക്ഷന്‍ കണ്ട്രോളര്- രതീഷ് കരുനാഗപ്പള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ശ്യാം പ്രേം, സ്റ്റില്‍സ്- ജിതേഷ് ദാമോദര്‍, ഡിസൈന്‍- വിയാഡ്ജോ, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com