മീഡിയ ഡെസ്ക്-
മുംബൈ:
2017 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ്, ടൊവിനോ തോമസ്, പ്രിയ ആനന്ദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ മലയാള ചിത്രം 'എസ്ര'യുടെ ഹിന്ദി റീമേക്കാണ് 'ഡിബുക്ക്'.
ഇമ്രാന് ഹാഷ്മി നായകനായെത്തുന്ന 'ഡിബുക്കി'ന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മലയാളത്തില്‍ പൃഥ്വി അവതരിപ്പിച്ച കഥാപാത്രത്തെയാണ് ഹിന്ദിയില്‍ ഇമ്രാന് ഹാഷ്മി അവതരിപ്പിക്കുന്നത്. നികിത ദത്തയാണ് നായിക.
'എസ്ര' സംവിധാനം ചെയ്ത ജയ് കെ തന്നെയാണ് 'ഡിബുക്കിന്റേയും തിരക്കഥയും സംവിധാനവും.
സുജിത് വാസുദേവ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. സംഗീതസംവിധാനം- ക്ലിന്റണ് സെറെജോയ്.
ചിത്രം ആമസോണ്‍ പ്രൈമിലൂടെ ഒക്ടോബര്‍ 29ന് പ്രദര്‍ശനത്തിനെത്തും.
Online PR - CinemaNewsAgency.Com