CNA
കൊച്ചി:
'പ്രണയം എപ്പോഴും അതിന്റെ പൂര്‍ണതയില്‍ അനിര്‍വചനീയമാകുന്നു'.
ഈ പ്രണയ നിര്‍വ്വചനത്തിന്റെ പശ്ചാത്തലത്തില്‍ സച്ചിന് സാബു, സ്നിദ്ധ മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമന് ലെനിന് ജോസഫ് സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് 'എന്റിംങ് ഈസ് എവരിതിംങ്'.
ക്ലൗഡ് വാക്കറിന്റെ ബാനറില്‍ പ്രിയദര്‍ശിനി പി എം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു സുദര്ശന് നിര്‍വ്വഹിക്കുന്നു.
എഡിറ്റര്‍- ലിനീഷ് എല്‍ ജി, ബിജിഎം- രതീഷ് വേഗ, സൗണ്ട് ഡിസൈന്‍- അമല്‍രാജ് ചന്ദ്ര, അസോസിയേറ്റ് ഡയറക്ടര്‍- റോഷന് സ്റ്റാന്‍ലി, കളറിസ്റ്റ്- ലിജു പ്രഭാകര്‍, പോസ്റ്റര്‍ ഡിസൈന്‍- നീംപസ്.
ഒരു ഫ്ളാറ്റില്‍ ഒത്തിരിക്കാലം ഒരുമിച്ചു താമസിച്ചിരുന്ന രണ്ട് കമിതാക്കള്‍ ഒരു ദിവസം ആ ഫ്ളാറ്റില്‍ നിന്നും മറ്റൊരിടത്തേക്ക് പോകുമ്പോള്‍ അവിടത്തെ ആ ഓര്‍മകള്‍ അവര്‍ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളാണ് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
'എന്റിംങ് ഈസ് എവരിതിംങ്' ഉടന്‍ യൂട്യൂബില്‍ റിലീസ് ചെയ്യും.
Online PR - CinemaNewsAgency.Com