MM Kamath
കൊച്ചി:
അപ്പാനി ശരത്ത്, അരുണ്‍കുമാര്‍, ജയേഷ് ജനാര്‍ദ്ദന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന 'ഇന്നലെകള്‍' എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസായി.
നടന് ദിലീപ് അടക്കമുള്ള പ്രശസ്ത താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.
വിനേഷ് ദേവസ്യ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു 'ഇന്നലെകള്‍' സെയ്ന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാഹുല്‍ഹമീദാണ് നിര്‍മ്മിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം ഷാന്‍ പി റഹ്മാന് നിര്‍വ്വഹിക്കുന്നു.
എഡിറ്റിംഗ് & വി എഫ് എക്സ്- മനു ശങ്കര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- സുനില്‍ ജോസ്, ചീഫ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിജീഷ് പിള്ള, സംഗീതസംവിധാനം- ജയകാര്‍ത്തി, കലാസംവിധാനം- കോയ, ആക്ഷന്‍- അനില്‍ അലക്സ്, മേക്കപ്പ്- അഭിലാഷ് വലിയകുന്ന്, കോസ്റ്റ്യം- സുനില്‍ ജോര്‍ജ്, പബ്ലിസിറ്റി ഡിസൈന്‍- രാഹുല്‍ രാജ്, അസോസിയേറ്റ് ഡയറക്ടര്‍- ജിധു സുധന് വി., ഫിനാന്‍സ് മാനേജര്‍- ജിഷ്ണു ശങ്കര്‍, പി ആര് ഒ- എം കെ ഷെജിന്‍ ആലപ്പുഴ. 'ഇന്നലെകള്‍' ഒക്ടോബര്‍ 31ന് വയനാട് ചിത്രീകരണം ആരംഭിക്കും.
Online PR - CinemaNewsAgency.Com