സി എന്‍ എ-
തിരു:
എസ് ആര് എസ് ക്രിയേഷന്‍സിന്റെ ബാനറില്‍ സലീം എലവുംകുടിയും എസ് ആര് സിദ്ധിഖും ചേര്‍ന്ന് നിര്‍മ്മിച്ച്, റഹീം ഖാദര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'എന്റെ മാവും പൂക്കും' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, മലയാള സിനിമയുടെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് തന്റെ എഫ് ബി പേജിലൂടെ റിലീസ് ചെയ്തു.
ചിത്രത്തില്‍ സുപ്രധാന വേഷമവതരിപ്പിക്കുന്ന നവാസ് വള്ളിക്കുന്ന്, സംവിധായകന് റഹീം ഖാദര്‍, നിര്‍മ്മാതാക്കളായ സലീം എലവുംകുടി, എസ് ആര് സിദ്ധിഖ് പിന്നെ മൊത്തം ടീമിനും 'ഓള് ദി ബെസ്റ്റ്' ആശംസിച്ചാണ് പോസ്റ്റര്‍ റിലീസ് പോസ്റ്റിട്ടത്.
അഖില്‍ പ്രഭാകര്‍, നവാസ് വള്ളിക്കുന്ന്, ഭീമന് രഘു, ശിവജി ഗുരുവായൂര്‍, ശ്രീജിത്ത് സത്യരാജ്, സാലു കൂറ്റനാട്, ചേലമറ്റം ഖാദര്‍, സിമര്‍ സിംഗ്, മീനാക്ഷി മധുരാഘവ്, സീമാ ജി നായര്‍, ആര്യദേവി, കലാമണ്ഡലം തീര്‍ത്ഥ എന്നിവര്‍ അഭിനയിക്കുന്നു.
ഛായാഗ്രഹണം- ടി ഷമീര്‍ മുഹമ്മദ്, എഡിറ്റിംഗ്- മെന്റോസ് ആന്റണി, ഗാനരചന- ശിവദാസ് തത്തംപ്പിള്ളി, സംഗീതം- ജോര്‍ജ് നിര്‍മ്മല്‍, ആലാപനം- വിജയ് യേശുദാസ്, ശ്വേതാ മോഹന്‍, പശ്ചാത്തലസംഗീതം- ജുബൈര്‍ മുഹമ്മദ്, പ്രൊ: കണ്ട്രോളര് ഷറഫ് കരുപ്പടന്ന, കല- മില്‍ട്ടണ്‍ തോമസ്, ചമയം- ബിബിന്‍ തൊടുപുഴ, കോസ്റ്റ്യും-മെല്വിന് ജെ, പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ്- സജീവ് അര്ജുനന്, സഹസംവിധാനം- വഹീദാ അറയ്ക്കല്‍, ഡിസൈന്‍സ്- സജീഷ് എം ഡിസൈന്‍സ്, സ്റ്റില്‍സ്- അജേഷ് ആവണി, ലെയ്സണ്‍ ഓഫീസര്‍- മിയ അഷ്റഫ്, ഫിനാന്‍സ് മാനേജര്‍- സജീവന് കൊമ്പനാട്, പിആര്‍ഓ- അജയ് തുണ്ടത്തില്‍.