CNA
കൊച്ചി:
കുഞ്ചാക്കോ ബോബനും ജയസൂര്യയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം 'എന്താടാ സജി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
ഒരു നീണ്ട ഇടവേളക്കുശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് 'എന്താടാ സജി'. നിവേദ തോമസാണ് ചിത്രത്തിലെ നായിക.
നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജസ്റ്റിന് സ്റ്റീഫനും നിര്‍മ്മാണപങ്കാളിയാണ്.
ഛായാഗ്രഹണം- ജിത്തു ദാമോദര്‍, എഡിറ്റിംഗ്- രതീഷ് രാജാണ്, സംഗീതം- വില്യം ഫ്രാന്‍സിസ്, കലാസംവിധാനം- ഷിജി പട്ടണം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- നവീന്‍ പി. തോമസ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, ലൈന്‍ പ്രൊഡ്യൂസര്‍- സന്തോഷ് കൃഷ്ണന്,
അസോസിയേറ്റ് ഡയറക്ടര്‍- മനീഷ് ഭാര്ഗവന്, പ്രവീണ്‍ വിജയ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഗിരീഷ് കൊടുങ്ങല്ലൂര്‍, സംഘട്ടനം- ബില്ല ജഗന്, ഡാന്‍സ് കോറിയോഗ്രാഫര്‍- ബിജു ധ്വനി തരംഗ്, സ്റ്റില്‍സ്- പ്രേംലാല്‍, ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്.
Online PR - CinemaNewsAgency.Com