എ എസ് ദിനേശ്-
കൊച്ചി:
പ്രശസ്ത നടന് ശങ്കര്‍ നിര്‍മ്മിക്കുന്ന 'എഴുത്തോല' എന്ന ചിത്രത്തില്‍ പുതുമുഖങ്ങളെ ആവശ്യമുണ്ട്.
4 മുതല്‍ 6 വയസ്സ് വരെയുള്ള പത്തു ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും, 8 മുതല്‍ 12 വയസ്സ് വരെയുള്ള മൂന്നു പെണ്‍കുട്ടികളെയും 30 മുതല്‍ 45 വരെയുള്ള അഞ്ച് പുരുഷന്മാരേയും മൂന്ന് സ്ത്രീകളെയും 25 മുതല്‍ 30 വരെയുള്ള ഒരു സ്ത്രീയെയുമാണ് ഈ ചിത്രത്തിലേക്ക് ആവശ്യമുള്ളത്.
അഭിനയിക്കാന്‍ താല്പര്യമുള്ളവര് ഒരു മിനിറ്റില്‍ കവിയാത്ത ഇന്‍ട്രോ വീഡിയോയോ പെര്‍ഫോമന്‍സ് വീഡിയോ യോ താഴെ കാണുന്ന ഇമെയിലിലോ വാട്ട്സ്ആപ്പിലോ മാര്‍ച്ച് 31 നകം അയയ്ക്കുക.
Email: otiofilmsentertainments@gmail.com
WhatsApp: 80756 60396.
ശങ്കര്‍, നിഷാ സാരംഗ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും സുരേഷ് ഉണ്ണികൃഷ്ണന് നിര്‍വ്വഹിക്കുന്നു.
ഓഷ്യോ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ടി ശങ്കര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ശ്രീജിത്ത് പാച്ചേനി ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജെയിംസ് മാത്യു (ലണ്ടന്‍), ക്രിയേറ്റീവ് ഡയറക്ടര്‍- പ്രശാന്ത് ഭാസി, എഡിറ്റര്‍- ഹരീഷ് മോഹന്‍, സംഗീതം- പ്രശാന്ത് കര്‍മ്മ, വരികള്‍- ബിലു പത്മിനി നാരായണന്, കലാസംവിധാനം- സതീഷ് നെല്ലായ, മേക്കപ്പ്- മനോജ് അങ്കമാലി, വസ്ത്രാലങ്കാരം- കുമാര്‍ എടപ്പാള്‍, സിങ്ക് സൗണ്ട്- ആദര്‍ശ് ജോസഫ് പാലമറ്റം, പ്രോജക്ട് ഡിസൈനര്‍- എം ജെ ഷൈജു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ദീപു എസ് വിജയന്, ഡിസൈന്‍- ഷിബിന്‍ സി ബാബു, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com