ന്യൂസ് ഡെസ്ക്-
കൊച്ചി:
ആല്‍ഫ ക്രീയേറ്റീവ്സിന്റെ ബാനറില്‍ ജോസഫ് മത്തായി നിര്‍മ്മിച്ച് അജ്മല്‍ ഷാജി സംവിധാനം ചെയ്യുന്ന ഫിലിം 'ഫാന്റസീസ് ഓഫ് കുഞ്ഞുട്ടന്' എന്ന ഷോര്‍ട്ട് ഫിലിം പൂര്‍ത്തിയായി.
കുഞ്ഞുട്ടന് എന്ന ആറാം ക്ലാസ്സ്കാരന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും കുറിച്ചാണ് ഈ ചിത്രം പറയുന്നത്.
പ്രധാന കഥാപാത്രമായ കുഞ്ഞുട്ടനെ അവതരിപ്പിച്ചിരിക്കുന്നത് ബാലതാരം മാഹീന്(തീവണ്ടി, ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ തമിഴ് റീമേക്ക് അക്ക കുരുവി) ആണ്. നന്ദന് രാജേഷ്, സൃദ, മൃദുല മേനോന്, വര്‍ഷ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.
കൂത്താട്ടുകുളത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിച്ച ഈ ഷോര്‍ട്ട് ഫിലിമിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സംഗീത് സിലീനനാണ്. എഡിറ്റിംഗ്- നബു ഉസ്മാന്, സംഗീതം- കിഷന് മോഹന്‍, സൗണ്ട് ഡിസൈന്‍- മണികണ്ഠന്. ഫിലിം സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ഒരു കൂട്ടം ചെറുപ്പക്കാരാണ് 'ഫാന്റസീസ് ഓഫ് കുഞ്ഞൂട്ടന്'ല്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.
ഈ വര്‍ഷം അവസാനം കുഞ്ഞുട്ടനെ റിലീസ് ചെയ്യാന്‍ സാധിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ സിനിമ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.