CNA
കൊച്ചി:
നിങ്ങള്‍ക്കുള്ളിലെ അഭിനേതാവിനെ കണ്ടെത്തുന്നതിനും, കൂടുതല്‍ കരുത്തോടെ, ആത്മവിശ്വാസത്തോടെ അഭിനയം പഠിക്കുന്നതിനും വേണ്ടി അഭിനയ കലയുടെ എല്ലാ വശങ്ങളും ഉള്‍പ്പെടുത്തി കൊണ്ട് സമഗ്രമായ ഒരു സിനിമാഭിനയ പരിശീലന കളരി ഈ വരുന്ന മെയ് 19, 20, 21 തീയതികളില്‍ എറണാകുളത്ത് പാലാരിവട്ടത്തുള്ള സിനിസ്പെയ്സ് സ്റ്റുഡിയോവില്‍ വെച്ച് നടക്കുന്നു. അഭിനയ പരിശീലന രംഗത്തെ പ്രഗത്ഭരായ വിനോദ് ഗാന്ധി (ആക്ടര്‍ ട്രെയിനര്‍), രാജേഷ് നാരായണന് (ഡയറക്ടര്‍, കാസ്റ്റിംഗ് ഡയറക്ടര്‍, ആക്ടര്‍ ട്രെയിനര്‍) എന്നിവരാണ് ക്ലാസ്സുകള്‍ നയിക്കുന്നത്. ഈ അഭിനയ പരിശീലന കളരി കോ-ഓര്‍ഡിനേറ്റ് ചെയ്യുന്നത് ഗിരീഷ് കൊടുങ്ങല്ലൂര്‍ (സിനിമ പ്രോഡക്ഷന്‍ കണ്ട്രോളര്) ആണ്. പരിശീലന സമയം രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ. വിശദ വിവരങ്ങള്‍ക്കായി 8921798635, 9961770496 ഈ നമ്പറില്‍ ബന്ധപ്പെടുക.