സി എന്‍ എ-
കൊച്ചി:
സാമൂവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ശാന്തനും ബുദ്ധിശാലിയുമായ ഓഫീസറെയാണ് ഫോറന്‍സിക്കില്‍ ടൊവിനോ അവതരിപ്പിച്ചത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന സമയത്ത് നല്ല ചിത്രം എന്ന അഭിപ്രായം നേടി തീയേറ്ററില്‍ കളിച്ചുകൊണ്ടിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു 'ഫോറന്‍സിക്'.
മിനി ഫിലിംസിന്റെ ബാനറില്‍ മന്‍സി ബംഗ്ലയാണ് ഫോറന്‍സിക് ഹിന്ദിയില്‍ എത്തിക്കുന്നത്. മലയാളത്തില്‍ ടോവിനോ ചെയ്ത ഫോറന്‍സിക് ഓഫീസറുടെ വേഷം ഹിന്ദിയില്‍ 'മിര്‍സാപൂര്‍' എന്ന വെബ് സീരീസിലൂടെ പ്രശസ്തനായ വിക്രാന്ത് മെസേയാണ് അവതരിപ്പിക്കുന്നത്.
ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഫോറന്‍സിക്' ഒരു ഇന്റലിജന്റ് ഫിലിംമാണെന്നാണ് വിക്രാന്ത് മസേ വിശേഷിപ്പിച്ചത്.