CNA
ആലപ്പുഴ:
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ഇരുപതാമത്തെ ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴ മാരാരി ബീച്ചില്‍ ആരംഭിച്ചു.
സാജിദ് യാഹ്യയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ ശ്രദ്ധേയമായ 'മോഹന്‍ലാല്‍' എന്ന ചിത്രത്തിനു ശേഷം സാജിദ് യാഹ്യ സംവിധാനം
ചെയ്യുന്ന ചിത്രമാണിത്.
വിജയ് ബാബു ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്.
ആലപ്പുഴ ബീച്ചിന്റെ പശ്ചാത്തലത്തിലൂടെ അതീവ ഹൃദ്യമായ ഒരു പ്രണയ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
രഞ്ജിത്ത് സജീവ്, നെഹാ നസ്നീന് എന്നീ പുതുമുഖങ്ങളാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
'അങ്കമാലി ഡയറീസ്സ്' എന്ന ചിത്രത്തിനു ശേഷം പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്കി ചിത്രീകരിക്കുന്ന ചിത്രം കൂടിയാണിത്.
ഇരുപത്തിയഞ്ചോളം പുതുമുഖങ്ങള്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
പ്രത്യേക ഓഡിയഷനിലൂടെ തെരഞ്ഞെടുത്ത ഇവര്‍ക്കു വേണ്ടി രണ്ടാഴ്ചക്കാലത്തെ പരിശീലനവും നല്‍കിക്കൊണ്ടാണ് ഇവരെ ചിത്രീകരണത്തിന് സജ്ജമാക്കിയത്.
സിദ്ദിഖ്, ലെന എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. എഴുപതു ദിവസത്തോളം നീണ്ടു നില്ക്കുന്ന ചിത്രീകരണം, മികച്ച ആക്ഷനുകള്‍, ഗാനങ്ങള്‍ എന്നിവയെല്ലാം കോര്‍ത്തിണക്കിയ ഒരു ക്ലീന്‍ എന്റെര്‍ടൈനറായിരിക്കും ഈ ചിത്രം.
പന്ത്രണ്ടു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. മൂന്നു സംഗീത സംവിധായകരാണ് സംഗീതമൊരുക്കുന്നത്. നിഹാല്‍, പ്രകാശ് അലക്സ്, വിമല്‍ എന്നിവരാണിവര്‍.
സുഹൈല്‍ കോയയുടേതാണ് വരികള്‍. ഛായാഗ്രഹണം- ഷാരോണ്‍ ശ്രീനിവാസ്, എഡിറ്റിംഗ്- അമല്‍ മനോജ്, കലാസംവിധാനം- അനീസ് നാടോടി,
കോസ്റ്റ്യൂം ഡിസൈന്‍- സമീറാ സനീഷ്, മേക്കപ്പ്- നരസിംഹ സ്വാമി, എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍- വിനയ് ബാബു, പ്രൊഡക്ഷന്‍ മാനേജേര്‍സ്- സെന്തില്‍ പൂജപ്പുര, നജീര്‍ നസീം, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- ഷിബു പന്തലക്കോട്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷിബു ജി.സുശീലന്.
- വാഴൂര്‍ ജോസ്.
ഫോട്ടോ- വിഷ്ണു എസ്. രാജന്.
Online PR - CinemaNewsAgency.Com