CNA
കൊച്ചി:
ഉണ്ണി മുകുന്ദന്, നിഖില വിമല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'.
ഐ വി എഫ് സ്പെഷ്യലിസ്റ്റ് ആയ ഡോക്ടര്‍ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാന്‍ അയാള്‍ കണ്ടെത്തുന്ന വഴികള്‍ രസകരമായ രീതിയില്‍ പ്രതിപാദിക്കുന്ന ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'.
ദേശീയ അവാര്‍ഡ് നേടിയ 'മേപ്പടിയാന്', 'ഷഫീക്കിന്റെ സന്തോഷം', 'മാളികപ്പുറം' തുടങ്ങിയ കുടുംബ ചിത്രങ്ങളിലൂടെ കുടുംബ പ്രേക്ഷകമനസ്സുകളില്‍ സ്ഥാനം നേടിയ മലയാളികളുടെ പ്രിയപ്പെട്ട താരം ഉണ്ണിമുകുന്ദന്റെ മറ്റൊരു തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
പ്രതീക്ഷകളോടെ ജീവിതത്തെ കാണുന്ന, ശക്തമായ നായികാ കഥാപാത്രത്തെ നിഖില വിമല്‍ അവതരിപ്പിക്കുന്നു.
സ്കന്ദ സിനിമാസ്, കിംഗ്സ്മെന്‍ എല്‍ എല്‍ പി എന്നിവയുടെ ബാനറില്‍ സജീവ് സോമന്, സുനില്‍ ജെയിന്, പ്രക്ഷാലി ജെയിന്, സാം ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ആധുനിക ജീവിതത്തിലെ രസങ്ങളും വൈകാരിക നിമിഷങ്ങളും കോര്‍ത്തിണക്കി അവതരിപ്പിക്കുന്നു.
വൈ വി രാജേഷ് അനൂപ് രവീന്ദ്രന് എന്നിവര്‍ ചേര്‍ന്ന് കഥ, തിരക്കഥ,സംഭാഷണമെഴുതുന്നു. അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
എഡിറ്റര്‍- മഹേഷ് നാരായണന്, സംഗീതം- സാം സി എസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- സുനില്‍ കെ ജോര്‍ജ്, വസ്ത്രാലങ്കാരം- സമീറാ സനീഷ്, പ്രൊമോഷന് കണ്‍സള്‍ട്ടന്റ്- വിപിന്‍ കുമാര്‍.
സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എന്റര്‍ടെയിനര്‍ ചിത്രത്തില്‍ നിരവധി വൈകാരികമുഹൂര്‍ത്തങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുന്നു.
അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കും. പി ആര് ഒ- എ എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com