CNA
കൊച്ചി:
ഇന്ദ്രന്‍സ്, കൈലാഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഗില ഐലന്റ്' നവംബര്‍ 25ന് പ്രദര്‍ശനത്തിനെത്തുന്നു.
റൂട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജി.കെ പിള്ള, ശാന്ത ജി പിള്ള എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കന്നു.
ഇന്നത്തെ തലമുറയെ അപകടകരമായി ബാധിക്കുന്ന ഡാര്‍ക്ക് വെബ് ചതികളും അഡിക്ഷന് സൃഷ്ടിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകളും, അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളും ദൃശ്യവല്‍ക്കരിക്കുന്ന 'ഗില ഐലന്റ്' ഒരു ടെക്നോ ഫാമിലി ത്രില്ലര്‍ ചിത്രമാണ്.
സമൂഹത്തില്‍ ഓരോ കുടുംബത്തെയും ബാധിക്കുന്ന വളരെ വലിയൊരു വിഷയത്തെ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ കൂടി അവതരിപ്പിക്കുന്ന സിനിമയായിരിക്കും 'ഗില ഐലന്റ്'.
ഇതിനോടകം മലയാളത്തിലും തമിഴിലുമായി പത്തോളം ഗാനങ്ങള്‍ റിലീസായ ഗില യിലെ ആല്‍ബം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി.
ഷിനോയ് ക്രിയേറ്റീവ് എഴുതിയ വരികള്‍ക്ക് സംവിധായകന് മനു കൃഷ്ണ തന്നെയാണ് സംഗീത സംവിധാനവും നിര്‍വ്വഹിച്ചിട്ടുള്ളത്.
ഛായാഗ്രഹണം- ശ്രീകാന്ത് ഈശ്വര്‍, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, അസോസിയേറ്റ് ക്യാമറമാന്- ഷിനോയ്, യൂര സ്ലാവ്, നൃത്തം- എ. ജെ, ആദര്‍ശ്.
പ്രോഗ്രാമിംഗ്- ഗോപു കൃഷ്ണ പി.എസ്, ക്രിസ്പിന് കുര്യക്കോസ്, മിക്സിംഗ് ആന്റ് മാസ്റ്ററിംഗ്- അശ്വിന് കുമാര്‍, ഗ്രാഫിക്സ്- വിഷ്ണു മഹാദേവ്, മേക്കപ്പ് - ആശ, ഡി.ഐ- നിഷാദ്, ക്രീയേറ്റീവ് ഡയറക്ടര്‍- പ്രമോദ് കെ പിള്ള, പോസ്റ്റര്‍ ഡിസൈന്‍- സിജോ.
Online PR - CinemaNewsAgency.Com