CNA
കൊച്ചി:
ഭദ്ര ഗായത്രി പ്രോസക്ഷന്‍സിന്റെ ബാനറില്‍ സെര്‍ജന്റ് സാജു എസ് ദാസ് സംവിധാനം ചെയ്ത് നായകനാവുന്ന ചിത്രമാണ് 'ഗാര്ഡിയന് എയ്ഞ്ചല്‍'.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങ് നവംബര്‍ 11ന് നടന്നു.
ലത ദാസ്, ശോഭിക ബാബു എന്നിവരാണ് നായികമാര്‍. രാഹുല്‍ മാധവ്, മേജര്‍ രവി, നഞ്ചിയമ്മ, ലക്ഷ്മിപ്രിയ, ഷാജു ശ്രീധര്‍, ഗിന്നസ് പക്രു, തുഷാര പിള്ള, മായ സുരേഷ്, ദേവദത്തന്, ജോണ്‍ അലക്സാണ്ടര്‍ എന്നിവര്‍ക്കൊപ്പം അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.
വേലു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ജ്യോതിഷ് കാശി, ശ്രീജിത്ത് രാജേന്ദ്രന്, സ്വപ്നറാണി, ഷീന മഞ്ചന്‍ എന്നിവരുടെ വരികള്‍ക്ക് രാം സുരേന്ദര്‍, ചന്ദ്രദാസ് എന്നിവര്‍ സംഗീതം പകരുന്നു.
നഞ്ചിയമ്മ, മധു ബാലകൃഷ്ണന്, മൃദുല വാരിയര്‍, സൂരജ് സന്തോഷ്, സന്നിദാനന്ദന്, ദുര്‍ഗ്ഗ വിശ്വനാഥ്, ഫ്രാങ്കോ തുടങ്ങിയവരോടൊപ്പം ശാലിനി രാജേന്ദ്രന്, ഗൗരി ഗിരീഷ് എന്നിവരും ഗാനമാലപിക്കുന്നു.
Online PR - CinemaNewsAgency.Com