CNA
കൊച്ചി:
ഭദ്ര ഗായത്രി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സര്‍ജന്റ് സാജു എസ് ദാസ് രചിച്ച്, സംവിധാനം ചെയ്യുന്ന 'ഗാര്ഡിയന് ഏയ്ഞ്ചല്‍' എന്ന സിനിമയുടെ മൂന്നാമത്തെ ഗാനം പാലക്കാട് നെന്മാറയിലെ എന്‍ എസ് എസ് കോളേജില്‍ വച്ച് നടക്കുന്ന ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ വച്ച് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
സ്വപ്നറാണിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയത് ചന്ദ്ര ദാസ്. ആലാപനം ഗൗരി ഗിരീഷ്.
സര്‍ജന്റ് സാജു എസ് ദാസ് നായകനായി എത്തുന്ന ഈ ചിത്രത്തില്‍ ശോബിക ബാബു, ലത ദാസ് എന്നിവരാണ് നായികമാര്‍. കൂടാതെ രാഹുല്‍ മാധവ്, മേജര്‍ രവി, നഞ്ചിയമ്മ, ലക്ഷ്പ്രിയ, ഗിന്നസ് പക്രു, ഷാജു ശ്രീധര്‍, ദേവദത്തന്, ജോണ്‍ അലക്സാണ്ടര്‍, ലക്ഷ്മി പ്രിയ,തുഷാര പിള്ള, മായ സുരേഷ്
തുടങ്ങിയവരോടൊപ്പം അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.
ഛായാഗ്രഹണം- വേലു, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com