CNA
കൊച്ചി:
ഭദ്ര ഗായത്രി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സര്‍ജന്റ് സാജു എസ് ദാസ് രചിച്ച്, സംവിധാനം ചെയ്യുന്ന ഗാര്ഡിയന് ഏയ്ഞ്ചല്‍ എന്ന സിനിമയുടെ രണ്ടാമത്തെ ഗാനം തിരുവന്തപുരം അയ്യന്‍കുഴി ശ്രീധര്‍മ ശാസ്താ ക്ഷേത്രം മകരവിളക്ക് മഹോത്സവം ആഘോഷ വേദിയില്‍ വച്ച് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു.
ശ്രീജിത്ത് രാജേന്ദ്രന് എഴുതിയ വരികള്‍ക്ക് റാം സുരേന്ദര്‍ സംഗീതം പകര്‍ന്ന് മധു ബാലകൃഷ്ണന്, മൃദുല വാരിയര്‍ എന്നിവര്‍ ആലപിച്ച ' നീഹാരം നിലാമഴയില്‍...' എന്നാരംഭിക്കുന്ന ഗാനമാണ് റീലിസായത്.
സര്‍ജന്റ് സാജു എസ് ദാസ് നായകനായി എത്തുന്ന ഈ ചിത്രത്തില്‍ രാഹുല്‍ മാധവ്, മേജര്‍ രവി, നഞ്ചിയമ്മ, ലക്ഷ്പ്രിയ, ഗിന്നസ് പക്രു, ഷാജു ശ്രീധര്‍, ശോബിക ബാബു, ലത ദാസ്, ദേവദത്തന്, ജോണ്‍ അലക്സാണ്ടര്‍, ലക്ഷ്മി പ്രിയ, തുഷാര പിള്ള, മായ സുരേഷ് തുടങ്ങിയവരോടൊപ്പം അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.
ഛായാഗ്രഹണം- വേലു.
ജ്യോതിഷ് കാശി, ശ്രീജിത്ത് രാജേന്ദ്രന്, സ്വപ്ന റാണി, ഷീന മഞ്ചന്‍ എന്നിവരുടെ വരികള്‍ക്ക് രാം സുന്ദര്‍, ചന്ദ്രദാസ് എന്നിവര്‍ സംഗീതം പകരുന്നു.
എഡിറ്റര്‍- അനൂപ് എസ് രാജ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സതീഷ് നമ്പ്യാര്‍, ആര്‍ട്ട്- അര്ജുന് രാവണ, വസ്ത്രാലങ്കാരം- സുരേഷ് ഫിറ്റ്വെല്, മേക്കപ്പ്- വിനീഷ് മഠത്തില്‍, സിനുലാല്‍ സ്റ്റില്സ്ശാന്തന്, അഫ്സല് റഹ്മാന്, പബ്ലിസിറ്റി ഡിസൈനര്‍- അജയ് പോള്‍സണ്‍, പ്രോജക്ട് ഡിസൈന്‍- എന്‍ എസ് രതീഷ്, അസോസിയേറ്റ് ഡയറക്ടര്‍- സലീഷ് ദേവ പണിക്കര്‍, കൊറിയോഗ്രഫി- മനോജ് fidac, ഡിഐ കളറിസ്റ്റ്- മുത്തുരാജ്, ആക്ഷന്‍- അഷ്റഫ് ഗുരുക്കള്‍,
ലോക്കേഷന്‍ മാനേജര്‍- ബാബു ആലിങ്കാട്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com