CNA
കൊച്ചി:
എം ജെ സിനിമാസ്, വി ഫ്രണ്ട്സ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ കെ എച്ച് അബ്ദുള്ള നിര്‍മിച്ച് മുന്നാ ഇഷാന് കഥ എഴുതി സംവിധാനം ചെയ്യുന്ന 'ഗുലാന് തട്ടുകട' എന്ന ചിത്രത്തിന്റെ പൂജാ കര്‍മ്മം എറണാകുളം മെര്‍മെയ്ഡ് ഹോട്ടലില്‍ വെച്ച് നടന്നു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.
പൂര്‍ണമായും കോമഡി എന്റര്റ്റൈനറായി ഒരുക്കുന്ന ഈ ചിത്രത്തില്‍ ഗുലാന് എന്ന കഥാപാത്രമായി പ്രമുഖ ഷെഫ് സുരേഷ്പിള്ള എത്തുന്നു.
ഷഹീന് സിദ്ധിക്ക്, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, തമിഴ് നടന് ജി മാരിമുത്തു, കുഞ്ചന്‍, വിജയകുമാര്‍ (കമ്മട്ടിപ്പാടംഫെയിം), ഡ്രാക്കുള സുധീര്‍, ദിനീഷ് (നായാട്ട് ഫെയിം), സാജന് പള്ളുരുത്തി, സാജു കൊടിയന്‍, സഞ്ജു ഭായ്, സുദര്ശനന് ആലപ്പി, ബിനുകുട്ടന് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.
മേജര്‍ രവി, ബാല തുടങ്ങിയവര്‍ അതിഥി താരങ്ങളായി പ്രത്യക്ഷപ്പെടുന്നു. നായിക പുതുമുഖമാണ്.
ടോണ്‍സ് അലക്സ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഷഫീഖ് അഹമ്മദ് ഈണം പകരുന്നു. സഹ നിര്‍മ്മാണം- അനൂപ്, ടി പി ജയലക്ഷ്മി.
പ്രൊഡക്ഷന്‍ കണ്ട്രോളര്- സുനില്‍ പേട്ട, ആര്‍ട്ട്- ഷിജു അടൂര്‍, വസ്ത്രലങ്കാരം- ആന്റണി വൈറ്റില, മേക്കപ്പ്- രതീഷ് അമ്പാടി, സ്റ്റില്‍സ്- അമല്‍ ധ്രുവ, ഡിസൈന്‍- ഇമേജനറി ട്രീ സ്റ്റുഡിയോസ്, അസോസിയേറ്റ് ഡയറക്ടര്‍- നഹാസ് ആര്‍കെ, ആക്ഷന്‍- അഷറഫ് ഗുരുക്കള്‍, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com