CNA
കൊച്ചി:
റൊമാന്റിക് കോമഡി ചിത്രമായ 'സെഹാരി'യിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ജ്ഞാനസാഗര്‍ ദ്വാരക.
അദ്ദേഹം തന്റെ അടുത്ത ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു.
'ഹരോം ഹര' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ തെലുങ്ക് താരം സുധീര്‍ ബാബു നായകനായി എത്തുന്നു. അദ്ദേഹത്തിന്റെ പതിനെട്ടാമത്തെ ചിത്രം കൂടിയാണിത്. ശ്രീ സുബ്രഹ്മണ്യേശ്വര സിനിമാസിന്റെ ബാനറില്‍ സുമന്ത് ജി നായിഡുവാണ് 'ഹരോം ഹര' നിര്‍മ്മിക്കുന്നത്.
ചിറ്റൂര്‍ ജില്ലയിലെ കുപ്പം എന്ന സ്ഥലമാണ് 'ഹരോം ഹര'യുടെ മുഖ്യ പശ്ചാത്തലമായി കാണിച്ചിരിക്കുന്നത്. കൂടാതെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ജഗദംബ ടാക്കീസ്, റെയില്‍വേ സ്റ്റേഷന് തുടങ്ങിയ പ്രശസ്തമായ സ്ഥലങ്ങളും പുറത്തുവിട്ട വിഡിയോയില്‍ കാണാം.
ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചു ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ 'ഹരോം ഹര' ഒരു പാന്‍ഇന്ത്യ റിലീസ് ആണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
ചൈതന് ഭരദ്വാജ് സംഗീതവും അരവിന്ദ് വിശ്വനാഥന് ഛായാഗ്രഹണവും രവിതേജ ഗിരിജല എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
റിലീസ് തീയതി നിര്‍മ്മാതാക്കള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പി ആര് ഒ- ശബരി.
Online PR - CinemaNewsAgency.Com