CNA
കൊച്ചി:
അഞ്ച് സ്തീകഥാപാത്രങ്ങള്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ഹെര്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
ലിജിന്‍ ജോസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
'ഫ്രൈഡേ', 'ലോ പോയിന്റ്' എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകനാണ് ലിജിന്‍ ജോസ്.
ദക്ഷിണേന്ത്യന്‍ സിനിമകളിലെ മികച്ച നടിമാരായ പാര്‍വ്വതി തെരുവോത്ത്, ഐശ്വര്യാ രാജേഷ്, ഉര്‍വ്വശി, രമ്യാ നമ്പീശന്, ലിജോ മോള് ജോസ്, എന്നിവരാണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍.
എ.ടി സ്റ്റുഡിയോസിന്റെ ബാനറില്‍ അനീഷ് എം. തോമസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
വ്യത്യസ്ഥ സാഹചര്യങ്ങളില്‍ ജീവിക്കുന്ന അഞ്ചു സ്ത്രീകള്‍. ഇവര്‍ അഞ്ചു പേരും ഒരു പോയിന്റില്‍ എത്തിച്ചേരുന്നതും അതിലൂടെ ഇവരുടെ ജീവിതത്തില്‍ അരങ്ങേറുന്നതുമായ സംഭവങ്ങളാണ് കാലിക പ്രാധാന്യമായ ജീവിത സാഹചര്യങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
പ്രതാപ് പോത്തന്, ഗുരു സോമസുന്ദരം, രാജേഷ് രാഘവന്, ശ്രീകാന്ത് മുരളി, മാലാ പാര്‍വ്വതി എന്നിവരും പ്രധാന താരങ്ങളാണ്.
അര്‍ച്ചന വാസുദേവിന്റേതാണ് തിരക്കഥ.
സംഗീതം- ഗോവിന്ദ് വസന്ത, ഛായാഗ്രഹണം- ചന്ദ്രു സെല്‍വരാജ്, എഡിറ്റിംഗ്- കിരണ്‍ ദാസ്, കലാസംവിധാനം- എം.എം. ഹംസ, മേക്കപ്പ്- റോണക്സ്സേസ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍- സമീരാ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- സുനില്‍ കാര്യാട്ടുകര, പ്രൊഡക്ഷന്‍ മാനേജര്‍- കല്ലാര്‍ അനില്‍,
പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- ഷിബു പന്തലക്കോട്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷിബു ജി. സുശീലന്.
- വാഴൂര്‍ ജോസ്.
ഫോട്ടോ- ബിജിത്ത് ധര്‍മ്മടം.
Online PR - CinemaNewsAgency.Com