CNA
തിരു:
അഞ്ചു സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന 'ഹെര്‍' എന്ന ചിത്രത്തിന് മെയ് ആറ് വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് കോട്ടണ്‍ഹില്‍ കാര്‍മ്മല്‍ ആശ്രമ ദേവാലയത്തില്‍ നടന്ന ലളിതമായ ചടങ്ങോടെ തുടക്കമായി.
'ഫ്രൈഡേ', 'ലോ പോയിന്റ്' എന്നീ ചിത്രങ്ങള്‍ക്കു ശേഷം 'ചേര' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്ത്തിയാക്കിക്കൊണ്ടാണ് ലിജിന്‍ ജോസ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
എ.ടി. സ്റ്റുഡിയോസിന്റെ ബാനറില്‍ അനീഷ് എം. തോമസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
'നീ കോ ഞാ ച്ചാ', 'തൊണ്ടിമുതലും ദൃക്സാക്ഷിയും', 'സത്യം പറഞ്ഞാ വിശ്വസിക്കുവോ?' എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളികൂടിയാണ് അനീഷ് എം.തോമസ്.
ചലച്ചിത്ര പ്രവര്‍ത്തകര്‍, അണിയറ പ്രവര്‍ത്തകര്‍, ബന്ധുമിത്രാദികള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ നിര്‍മ്മാതാവ് അനീഷിന്റെ മാതാപിതാക്കളായ എ. തോമസ്കുട്ടി, മോളി തോമസ് എന്നിവര്‍ ആദ്യ തിരി തെളിയിച്ചാണ് തുടക്കമിട്ടത്. തുടര്‍ന്ന് ഐ.ബി. സതീഷ് എം.എല്‍.എ സ്വിച്ചോണ്‍ കര്‍മ്മം നടത്തി.
പ്രശസ്ത നിര്‍മ്മാതാവ് ജി. സുരേഷ് കുമാര്‍ ഫസ്റ്റ് ക്ലാപ്പും നല്കി.
ശ്യാമപ്രസാദ്, ജി.എസ്. വിജയന്, ദീപു കരുണാകരന്, കല്ലിയൂര്‍ ശശി, മേനകാ സുരേഷ് കുമാര്‍, പാര്‍വ്വതി തെരുവോത്ത്, നിര്‍മ്മാക്കളായ രാജസേനന്, സന്ധീപ് സേനന്, സംവിധായകന് സുരേഷ് കൃഷ്ണന്, ബിനീഷ് കൊടിയേരി, സജീവ് പാഴൂര്‍, മാലാ പാര്‍വ്വതി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വ്യത്യസ്ഥമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന അഞ്ചു സ്ത്രീ കഥാപാത്രങ്ങള്‍. സമൂഹത്തിലെ വിവിധ തലങ്ങളില്‍ അവര്‍ തൊഴില്‍ ചെയ്യുന്നു. ഐ.ടി.പ്രൊഫഷണലും, വീട്ടമ്മയും, സിനിമാ നിര്‍മ്മാതാവുമൊക്കെ അവര്‍ക്കിടയിലുണ്ട്. ഇവര്‍ അഞ്ചു പേരും ഒരേ പോയിന്റില്‍ എത്തുന്നതും അതിലൂടെ അവരുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഈ സമൂഹത്തിന്റെ പല നേര്ക്കാഴ്ച്ചയിലേക്കും ഈ ചിത്രം വിരല്‍ ചൂണ്ടുന്നുണ്ട്.
ഉര്‍വശി, പാര്‍വ്വതി തെരുവോത്ത്, ഐശ്യര്യാ രാജേഷ്, രമ്യാ നമ്പീശന്, ലിജാമോള്‍ ജോസ്, പ്രതാപ് പോത്തന്, ഗുരു സോമസുന്ദരം, രാജേഷ് മാധവന്, ശ്രീകാന്ത് മുരളി, മാലാ പാര്‍വ്വതി എന്നിവര്‍ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും ഒരു സ്ത്രീയാണ്. ആര്‍ച്ചനാ വാസുദേവ്. തിരൂര്‍ സ്വദേശിനിയായ അര്‍ച്ചന ബാംഗളൂരില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നു.
ഷോര്‍ട്ട് ഫിലിമുകള്‍ക്കു വേണ്ടി തിരക്കഥ രചിച്ചു കൊണ്ടാണ് ഈ രംഗത്തു തുടക്കം കുറിക്കുന്നത്.
ലിജിന്‍ ജോസുമായി ഒരു ഷോര്‍ട്ട് ഫിലിമില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചു. ലിജിനാണ് ഒരു സിനിമക്കു തിരക്കഥ രചിക്കുവാന്‍ പ്രേരിപ്പിക്കുന്നത്. അത് ഇവിടം വരെയെത്തി. ലിജിന്‍ തന്നെ ആദ്യ ചിത്രത്തിന്റെ സംവിധായകനുമായി മാറി.
ഗോവിന്ദ് വസന്തയാണ് സംഗീത സംവിധായകന്. ചന്ദ്രു സെല്‍വ രാജാണ് ഛായാഗ്രാഹകന്‍.
എഡിറ്റിംഗ്- കിരണ്‍ ദാസ്, കലാസംവിധാനം- എം.എം.ഹംസ, കോസ്റ്റ്യും ഡിസൈന്‍- സമീറാസനീഷ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- സുനില്‍ കാര്യാട്ടുകര, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- അനില്‍ കല്ലാര്‍, സൗണ്ട് മിക്സിങ്ങ്- രാജാ കൃഷ്ണന്, പൊഡക്ഷന്‍ കണ്ട്രോളര്- ഷിബു ജി. സുശീലന്.
- വാഴൂര്‍ ജോസ്.
ഫോട്ടോ- ബിജിത്ത് ധര്‍മ്മടം.
Online PR - CinemaNewsAgency.Com