എ എസ് ദിനേശ്-
കൊച്ചി:
അമേരിക്കന്‍ മലയാളിയായ രാജു തോട്ടം, മറീന മൈക്കിള്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ദൃശ്യ മാധ്യമ പ്രവര്‍ത്തന രംഗത്ത് ഏറേ ശ്രദ്ധേയനായ ബ്രൈറ്റ് സാം റോബിന്‍സ് ആദ്യമായി തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'ഹോളി ഫാദര്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, പ്രശസ്ത സംവിധായകന് സിബി മലയില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
ഭരതം ആര്‍ട്ട്സിന്റെ ബാനറില്‍ അമ്പിളി അനില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മിഥുന് രാജ് തോട്ടം, രാജീവ് രംഗന്, പ്രകാശ് പയ്യാനക്കല്‍, റിയ, പ്രീജ, പ്രഗ്യ തുടങ്ങിയവരും അഭിനയിക്കുന്നു.
ഓര്‍മ്മയുടെയും മറവിയുടെയും നൂല്‍പ്പാലത്തിലൂടെ ജീവിക്കുന്ന അറുപതു വയസ്സുള്ള, മറവി രോഗത്തില്‍ (ഡിമെന്‍ഷ്യ) പെട്ടുപോയ റൊസാരിയോ എന്ന പിതാവിനെ, ശുശ്രൂഷിക്കാന്‍ തനിക്ക് ലഭിച്ച അമേരിക്കന്‍ സ്കോളര്‍ഷിപ്പുകള്‍ എല്ലാം ഉപേക്ഷിച്ച ലൊറൈന്‍ എന്ന ആംഗ്ലോ ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കഥയാണ് 'ഹോളി ഫാദര്‍' എന്ന ചിത്രത്തില്‍ ദ്യശൃവല്‍ക്കരിക്കുന്നത്.
രാജേഷ് പീറ്റര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍- സോബിന്‍ കെ സോമന്, പശ്ചാത്തല സംഗീതം- കൈലാസ് മേനോന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-നിതിന്‍ തോട്ടത്തില്‍.
പ്രൊഡക്ഷന്‍ ഡിസൈനര്‍- ബെവിന്‍ സാം, പ്രൊഡക്ഷന്‍ കണ്ട്രോളര്- എസ് കെ സുനില്‍, കല- കിഷോര്‍, മേക്കപ്പ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- കണ്സി സിബി, സ്റ്റില്‍സ്- വിനോദ്, അസോസിയേറ്റ് ഡയറക്ടര്‍- അനില്‍ മേടയില്‍, ഗ്രാഫിക്സ്- കോക്കനട്ട് ബഞ്ച്, ഡിസൈന്‍- ബെല്‍സ് ആന്റ് ചിയിംസ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com