എംഎം കമ്മത്ത്
കൊച്ചി:
ഇന്ദ്രന്‍സിനെ നായകനാക്കി റോജിന്‍ തോമസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച '#ഹോം' ആഗസ്റ്റ് 19ന് ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തും.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
'ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍', 'ജോ ആന്‍ഡ് ദി ബോയ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് '#ഹോം'.
ഇന്ദ്രന്സിനെകൂടാതെ ശ്രീനാഥ് ഭാസി, വിജയ് ബാബു, മഞ്ജു പിള്ള, നെല്‍സണ്‍, കൈനകരി തങ്കരാജ്, കെപിഎസി ലളിത, ശ്രീകാന്ത് മുരളി, ജോണി ആന്റണി, പോളി വില്‍സണ്‍, മണിയന്‍പിള്ള രാജു, അനൂപ് മേനോന്, അജു വര്‍ഗീസ്, കിരണ്‍ അരവിന്ദാക്ഷന്, ചിത്ര എന്നിവരും കഥാപാത്രങ്ങളായെത്തുന്നു.
പൃഥ്വിരാജ് നായകനായ 'കുരുതി'ക്കു ശേഷം ആമസോണ്‍ പ്രൈമിലൂടെ ഓണം റിലീസായി എത്തുന്ന മലയാള ചിത്രമാണ് '#ഹോം'. 'ലളിതമായ ഫാമിലി ഡ്രാമ'യെന്നാണ് അണിയറക്കാര്‍ '#ഹോമിനെ വിശേഷിപ്പിക്കുന്നത്.
Online PR - CNA.