Nikhil Murugan-
ചെന്നൈ:
മനുഷ്യാവകാശ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെകുറിച്ച് പ്രതിപാദിക്കുന്ന പല സിനിമകളും ഇതിനുമുമ്പ് വന്നിട്ടുണ്ടാകാം. പക്ഷേ, മനുഷ്യാവകാശ കമ്മീഷന്റെ കഴിവിനെ പ്രശംസിക്കുന്നതിനായി നിര്‍മ്മിച്ച ആദ്യത്തെ മുഴുനീള ഫീച്ചര്‍ ഫിലിം ആണിത്. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നെത്തിയ രാജാ ശ്രീപദ്മനാഭന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതുവരെ പേര് നല്‍കിയിട്ടില്ല. ചെന്നൈയിലും മധുരയിലുമായി ചിത്രീകരണം നടക്കുന്നു.
രാജ്യത്ത് ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടക്കുമ്പോഴെല്ലാം, കോടതിയും ബന്ധപ്പെട്ട മനുഷ്യാവകാശ കമ്മീഷനും കേസ് എടുക്കാറുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ കമ്മീഷന്റെ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകാറുമുണ്ട്. കോടതിയുടെയും മനുഷ്യാവകാശ കമ്മീഷന്റെയും അത്തരം പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളുടെയും ഇരകളുടെയും മനസ്സില്‍ പ്രത്യാശ പകരുന്നതാണ്.
ചിത്രത്തിലെ നായിക കഥാപാത്രം ക്രൂരതയുടെ ഇരയാണ്. പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കുന്നതില്‍ മനുഷ്യാവകാശ കമ്മീഷന്‍നടത്തുന്ന ഇടപെടലുകളാണ് സിനിമയുടെ കഥാസന്ദര്‍ഭം. രാജവര്‍മ്മന്‍ നായക കഥപാത്രത്തെ അവതരിപ്പിക്കുന്നു. മധുര സ്വദേശിയും കൂട്ടുപട്ടാരായില് നിന്ന് അഭിനയംപഠിച്ച അംസരേഖയാണ് നായിക.
ഷര്‍മിലി, സെന്റായന്, വയപുരിം വിനോധി, മീര എന്നിവരും ഒരുപിടി പുതിയ മുഖങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
റഹിത് സ്റ്റുഡിയോയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. വേലൂച്ചാമി ഇളയരാജ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് മുത്തുകോട്ടീശ്വരന്. ഇരുവരും ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ളവരാണ്. ചന്ദ്രുവിന്റെ വരികള്‍ക്ക് വാറന്‍ വി ജെ ചാര്‍ലി സംഗീതം നിര്‍വഹിക്കുന്നു. കലാസംവിധാനം- സമ്പത്ത് തിലക്. പ്രൊഡക്ഷന്‍ മാനേജര്‍- സെന്ഗട്ടുവന്, പിആര്‍ഒ- നിഖില്‍ മുരുകന്.