സി എന്‍ എ-
തിരു:
മണ് മറഞ്ഞ പത്ത് പ്രതിഭകള്‍ക്ക് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് (വ്യാഴം) ആദരവൊരുക്കും.
വൈകിട്ട് 4:30ന് നിള തിയേറ്ററില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ വച്ചാണ് പ്രതിഭകളെ ആദരിക്കുന്നത്. കൊറിയന്‍ സംവിധായകനായിരുന്ന കിം കി ഡുക്ക്, അര്‍ജന്റീനിയന്‍ സംവിധായകന് ഫെര്‍ണാണ്ടോ സോളാനസ്, ഇര്ഫാന് ഖാന്, ഷാനവാസ് നരണിപ്പുഴ, സൗമിത്ര ചാറ്റര്‍ജി, സച്ചി, അനില്‍ നെടുമങ്ങാട്, ഋഷികപൂര്‍, അര്ജ്ജുനന് മാസ്റ്റര്‍, ജമീല മാലിക്, അനല്‍ പനച്ചൂരാന്, രവി വള്ളത്തോള്‍, കുളത്തൂര്‍ ഭാസ്കരന് നായര്‍, കെ.എസ്. പ്രസന്ന കുമാര്‍ എന്നിവര്‍ക്കാണ് മേള ആദരമൊരുക്കുന്നത്.
തുടര്‍ന്ന് ഛായാഗ്രാഹകന്‍ കെ രാമചന്ദ്രബാബുവിനോടുള്ള ആദരമായി ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത 'അഗ്രഹാരത്തില്‍ കഴുതൈ' എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. 125 ലേറെ മലയാള ചലച്ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച അദ്ദേഹം തമിഴ്, തെലുഗു, ഹിന്ദി, അറബി, ഇംഗ്ലീഷ് ഭാഷകളിലെ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.