സി എന്‍ എ-
ചെന്നൈ:
ചെന്നൈയിലെ പ്രശസ്തമായ പ്രസാദ് സ്റ്റുഡിയോയില്‍ ധ്യാനം ഇരിക്കാന്‍ ഇളയരാജയ്ക്ക് അനുമതി നല്‍കാമെന്ന് ഉടമകള്‍. കടുത്ത നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ അനുമതി നല്‍കൂവെന്നും ഉടമകള്‍ കോടതിയില്‍ വ്യക്തമാക്കി.
മാനസികപ്രയാസം ഉണ്ടാക്കിയതിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഇളയരാജ നല്കിയ ഹര്‍ജിയും സ്റ്റുഡിയോയ്ക്ക് എതിരെ കൊടുത്തിട്ടുള്ള ക്രിമിനല്‍ കേസുകളും പിന്‍വലിക്കണമെന്നും റിക്കോര്‍ഡിങ് സ്റ്റുഡിയോയ്ക്ക് അവകാശവാദം ഉന്നയിക്കരുതെന്നുമാണു ഉടമകള്‍ മുന്നോട്ട് വെച്ചിരിക്കുന്ന നിബന്ധന. നിബന്ധനകള്‍ അംഗീകരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും കോടതിയെ അറിയിച്ചു.