CNA
കൊച്ചി:
നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് ജിസ് ജോയ്യുടെ ഏറ്റവും പുതിയ ചിത്രമാണ് 'ഇന്നലെ വരെ', ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു.
സെന്‍ട്രല്‍ അഡ്വര്‍ട്ടൈസിംഗ് ഏജന്‍സിയുടെ ബാനറില്‍ മാത്യു ജോര്‍ജാണു് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ജിസ് ജോയ് യുടെ മുന്‍ ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ ജോണറിലുള്ള ഒരു ചിത്രമായിരിക്കുമിത്.
മുന്‍ ചിത്രങ്ങളില്‍ നിന്നും നേര് വിപരീതമായ ആഖ്യായന രീതിയെന്നു തന്നെ പറയാം.
പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡില്‍ ഒരുക്കുന്ന ചിത്രമാണിത്. തുടക്കം മുതല്‍ ഒടുക്കം വരേയും പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു ചിത്രം.
വ്യത്യസ്ഥ തലങ്ങളില്‍ ജോലി ചെയ്യുന്ന മൂന്ന് ആത്മ സുഹൃത്തുക്കളുടെ ജീവിതത്തെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം.
സിനിമാ നടനായ ആദിശങ്കരന്, ഐ.ടി. ടെക്നിഷ്യനായ ശരത്ത്. ഇന്‍ഫോസിസ് ജീവനക്കാരിയായ ഷാനി എന്നിവരാണ് ഈ മൂന്നു പേര്.
ഇവരുടെ ജീവിതത്തിലേക്ക് നാലാമതൊരു കഥാപാത്രം കടന്നു വരുന്നു. ഐഷു എന്ന ഒരു പെണ്‍കുട്ടി. അവളുടെ വരവോടെ ഇവരുടെ ജീവിതത്തിന്റെ അടിത്തറ ഇളകിയെന്നു തന്നെ പറയാം. അതു വരേയും ശാന്തമായിരുന്ന അവരുടെ ജീവിതം സംഘര്‍ഷഭരിതമാകുന്നു. ഇതില്‍ നിന്നും മോചിക്കപ്പെടാനുള്ള ഇവരുടെ ശ്രമങ്ങളാണ് തികഞ്ഞ ത്രില്ലര്‍ മൂഡില്‍ അവതരിപ്പിക്കുന്നത്.
ആദി ശങ്കരന്, ശരത്ത്, ഷാനി എന്നിവരെയഥാക്രമം ആസിഫ് അലി, ആന്റണിവര്‍ഗീസ്, നിമിഷാസ ജയന് എന്നിവരവതരിപ്പിക്കുന്നു.
മീയാളത്തിലെ ഏറ്റം മികച്ച യുവനിരയെത്തന്നെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഐഷുവിനെ, മോനിക്കാറെക്കോയും അവതരിപ്പിക്കുന്നു.
സിദ്ദിഖ്, ഡോ. റോണി രാജ്, നന്ദു, ശീലഷ്മി, അതുല്യ, ശ്രീഹരി എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കഥ- ബോബി സഞ്ജയ്. രാഹുല്‍ രാജ് ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം- ബാവ, മേക്കപ്പ്- രതീഷ് മൈക്കിള്‍, കോസ്റ്റ്യൂം ഡിസൈന്‍- സ്റ്റെഫി സേവ്യര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- രതീഷ് മൈക്കിള്‍, അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ഫര്ഹാന് ഫൈസല്‍, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- ഷിബു പന്തലക്കോട്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജാവേദ് ചെമ്പ്.
- വാഴൂര്‍ ജോസ്.
ഫോട്ടോ- രാജേഷ് നടരാജന്.
Online PR - CinemaNewsAgency.Com