CNA
മുംബൈ:
തന്റെ വിമര്‍ശകര്‍ക്ക് ശക്തമായ മറുപടിയുമായി താര രാജാവ് അമീര്‍ഖാന്റെ മകള്‍ ഇറ. പിറന്നാള്‍ ദിനത്തില്‍ എടുത്ത ബിക്കിനി ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താണ് വിമര്‍ശകര്‍ക്ക് ഇറയുടെ മറുപടി.
'ട്രോളുകളും വിദ്വേഷപ്രസംഗങ്ങളും തീര്‍ന്നെങ്കില്‍ ഇതു കൂടി ഇരിക്കട്ടെ' എന്ന അടിക്കുറിപ്പോടെയാണ് ഇറ തന്റെ കൂടുതല്‍ ഗ്ലാമര്‍ ചിത്രങ്ങളുമായി രംഗത്തെത്തിയത്.
തന്റെ 25ാം പിറന്നാളിന് സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ് പൂളിനരികിലിലായിരുന്നു ഇറയുടെ ആഘോഷം. ആമിര്‍ ഖാന്റെ മുന്‍ ഭാര്യ റീന ദത്ത, ഫിറ്റ്നസ് പരിശീലകനും ഇറയുടെ കാമുകനുമായ നൂപുര്‍ ശിഖരേ, ആമിറിന്റെ രണ്ടാം ഭാര്യയും സംവിധായികയുമായ കിരണ്‍റാവു എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. അമിര്‍ കിരണ്‍ റാവു ബന്ധത്തില്‍ പിറന്ന മകന് ആസാദ് റാവുവും ഒപ്പമുണ്ടായിരുന്നു.