സി എന്‍ എ-
കൊച്ചി:
റെറ്റ്കോണ്‍ സിനിമാസ് തങ്ങളുടെ രണ്ടാമത്തെ നിര്‍മ്മാണം 'ഇരമ്പം' പ്രഖ്യാപിച്ചു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പ്രശസ്ത താരങ്ങളായ പൃത്ഥ്വിരാജും വിജയ് സേതുപതിയും തങ്ങളുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തിരുന്നു.
ജീവന് ബോസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കഥ എഴുതിയിരിക്കുന്നതും ജീവന് ബോസ് തന്നെയാണ്. ഹസീബ്സ് പ്രൊഡക്ഷന്‍ ഹൗസുമായി സഹകരിച്ച്, റെറ്റ്കോണ്‍ സിനിമാസിന്റെ ബാനറില്‍ തുഷാര്‍ എസും ഹസീബ് മലബാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പോസ്റ്ററിലെ തീവ്രതയും മറ്റും കാരണം ഈ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
മലയാളം ഇതുവരെ കണ്ടിട്ടില്ലാത്ത ശക്തമായ ഒരു ത്രില്ലറായിരിക്കുമെന്നതിനാല് മോളിവുഡ് ചലച്ചിത്രമേഖലയിലെ നാഴികക്കല്ലായി മാറുന്ന ഒരു ത്രില്ലറായി ഇരമ്പം മാറും എന്നാണ് പ്രേക്ഷക പ്രതീക്ഷ.!
മലയാളത്തിലെയും തമിഴിലെയും പ്രശസ്ത താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിക്കുന്നത് ദിനില്‍ പി.കെ, ചിത്രസംയോജനം- ജോണ്‍ കുട്ടി, സംഗീതം- അല്‍ഫോണ്‍സ് ജോസഫ്, ഛായാഗ്രഹണം- കാര്‍ത്തിക്, ആര്‍ട്ട്- രാജീവ് കോവിലകം, കണ്ട്രോളര്- ജോബ് ജോര്‍ജ്ജ്, മേയ്ക്കപ്പ്- മഹേഷ് ചേര്‍ത്തല, കോസ്റ്റ്യൂം- മെല്വിന്, സ്റ്റില്‍സ്- നവീന്‍ മുരളി, ഡിസൈന്‍- സനൂപ് ഇ.സി. മാര്‍ക്കറ്റിംഗ്- എം.ആര് പ്രൊഫഷണല്‍.
ചിത്രത്തിലെ പ്രധാന താരങ്ങളെ ഉടന്‍ അനൗണ്‍സ് ചെയ്യും.