സി എന്‍ എ-
കൊച്ചി:
കെ. നസീര്‍ ധര്മ്മജന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഇവര്‍' എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം എറണാകുളം പെരിങ്ങല പരിസര പ്രദേശങ്ങളിലായി പൂര്‍ത്തിയായി. അനന്തു, ആന്‍സി, നൗഫി, ശ്രുതി എന്നിവരാണ് അഭിനേതാക്കള്‍.
ദേവദാരു എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ദേവദാസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോഷ്വാ റോണാള്‍ഡ് നിര്‍വ്വഹിക്കുന്നു.
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അമ്പിളി എസ് കുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍- നൗഫി, പ്രൊഡക്ഷന്‍ കണ്ട്രോളര്- സുബിന് സുകുമാരന്‍, സ്റ്റില്‍സ്- നിഥിന് കെ ഉദയന്‍, പ്രൊജക്ട് ഡിസൈനര്‍- സജീര്‍ വിളങ്ങാട്.