CNA
കൊച്ചി:
മുകേഷ്, ധ്യാന്‍ ശ്രീനിവാസന്, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അയ്യര്‍ കണ്ട ദുബായ്' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.
വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഘ്നേഷ് വിജയകുമാര്‍ നിര്‍മ്മിച്ച് എം.എ നിഷാദ് രചനയും സംവിധാനം ചെയ്യുന്ന 'അയ്യര്‍ കണ്ട ദുബായ് ' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവനും സിനിമ രംഗത്തെ പ്രമുഖരും പങ്കെടുത്തു.
സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തില്‍ ആണ് 'അയ്യര്‍ കണ്ട ദുബായ്' എന്ന ചിത്രവുമായി എം.എ നിഷാദ് എത്തുന്നത്.
എം.എ നിഷാദിന്റെ ആദ്യ ചിത്രമായ ഒരാള്‍ മാത്രം ഇറങ്ങിയിട്ട് 25 വര്‍ഷം പൂര്‍ത്തിയായ വേളയില്‍ ചിത്രത്തിന്റെ സംവിധായകന് സത്യന് അന്തിക്കാടിനെ ആദരിച്ചു.
സിനിമയുടെ ടൈറ്റില്‍ ലോഞ്ച് സംവിധായകന് സിബി മലയില്‍ നിര്‍വ്വഹിച്ചു. വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ലോഗോ സംവിധായകന് ജോഷിയും സിനിമയുടെ കാസ്റ്റ് & ക്രൂ ലിസ്റ്റ് പ്രമുഖ നിര്‍മ്മാതാവ് സിയാദ് കോക്കറും പുറത്തിറക്കി.
ചലച്ചിത്ര താരങ്ങളായ മുകേഷ്, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണ, ജാഫര്‍ ഇടുക്കി, സോഹന്‍ സീനുലാല്‍, സുനില്‍ സുഗത, പ്രജോദ് കലാഭവന്‍, ദിവ്യ എം നായര്‍, രശ്മി അനില്‍, തെസ്നി ഖാന് തുടങ്ങി ചിത്രത്തില്‍ അഭിനയിക്കുന്ന താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.
എം.എ നിഷാദിന്റെ സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷം മന്ത്രി വി.എന്‍ വാസവന് ഉദ്ഘാടനം ചെയ്തു. എം.എ നിഷാദിന്റെ സിനിമകളിലെ നിര്‍മ്മാതാക്കളെയും സംവിധായകരെയും എഴുത്തുകാരെയും ആദരിച്ചു. 1997ല്‍ പുറത്തിറങ്ങിയ ഒരാള്‍ മാത്രം എന്ന സിനിമ നിര്‍മ്മിച്ചു കൊണ്ടാണ് എം.എ നിഷാദ് സിനിമ രംഗത്തേക്ക് കടന്നു വന്നത്.
സിദ്ധാര്‍ഥ് രാമസ്വാമി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
പ്രഭാവര്‍മ്മ, റഫീക്ക് അഹമ്മദ്, ബി കെ ഹരിനാരായണന്, മനു മഞ്ജിത് എന്നിവരുടെ വരികള്‍ക്ക് ആനന്ദ് മധുസൂദനന് സംഗീതം പകരുന്നു.
എഡിറ്റര്‍- ജോണ്‍ക്കുട്ടി, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബിനു മുരളി, ഫിനാന്‍സ് കണ്ട്രോളര്- നിയാസ് എഫ് കെ, സ്റ്റുഡിയോ-
ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, സ്റ്റില്‍സ്- കെ എന്‍ നിദാദ്, പരസ്യകല- യെല്ലോ ടൂത്ത്സ്, കല- പ്രദീപ് എം വി, കോസ്റ്റ്യൂം ഡിസൈനര്‍- അരുണ്‍ മനോഹര്‍, മേക്കപ്പ്- സജീര്‍ കിച്ചു, സ്സഅസോസിയേറ്റ് ഡയറക്ടര്‍- പ്രകാശ് കെ മധു, സൗണ്ട് ഡിസൈന്‍- രാജേഷ് പി എം, ഓഡിയോഗ്രാഫി- എം ആര് രാജകൃഷ്ണന്.
ഒരു മുഴുനീള കോമഡി എന്റര്ടെയ്നര് ചിത്രമായ 'ആയ്യര്‍ കണ്ട് ദുബായ്' ഉടന്‍ ദുബായില്‍ ചിത്രീകരണം ആരംഭിക്കും.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com