അഞ്ജു അഷറഫ്
കൊച്ചി:
അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലയാള ചിത്രം 'ജല്ലിക്കട്ട്' തെരഞ്ഞെടുത്തു. ഫിലിം ഫെഡറേഷന് ഓഫ് ഇന്ത്യ (എഫ്എഫ്ഐ) യാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം പുറത്ത് വിട്ടത്.
ഹിന്ദി, മറാത്തി, മറ്റ് ഭാഷാ ചിത്രങ്ങള്‍ തുടങ്ങി 27 എന്‍ട്രികളില്‍ നിന്ന് ഏകകണ്ഠമായാണ് മലയാളത്തില്‍ നിന്നുള്ള 'ജല്ലിക്കട്ട്', തെരഞ്ഞെടുത്തത്. ഒരു ഗ്രാമത്തില്‍ കയറു പൊട്ടിച്ചോടുന്ന പോത്തിനെ തടയാന്‍ വലിയൊരു പുരുഷാരം ഒത്തു ചേരുന്നു.
മനുഷ്യരില്‍ നിലനില്‍ക്കുന്ന ക്രൂരത സിനിമ വെളിപ്പെടുത്തുന്നത്. നമ്മള് മൃഗങ്ങളെക്കാള്‍ എത്ര മോശമാണെന്നു വ്യക്തമാക്കുന്ന ചിത്രമാണിതെന്നും ഫിലിം ഫെഡറേഷന് ഓഫ് ഇന്ത്യ ചെയര്‍മാനും ചലച്ചിത്ര നിര്‍മ്മാതാവുമായ രാഹുല്‍ റാവയില്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. ഹരീഷിന്റെ ഒരു ചെറുകഥയെ ആസ്പദമാക്കിയാണ് ലിജോ ജോസ് പെല്ലിശ്ശേരി 'ജല്ലിക്കട്ട്' എന്ന സിനിമ ഒരുക്കിക്കിയത്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, സാബു മോന് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. നിരൂപക പ്രശംസ നേടിയ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരി 'വളരെ കഴിവുള്ള സംവിധായകനാണെന്ന് വിശേഷിപ്പിച്ച റാവെല്‍, 'ജല്ലിക്കട്ട്' രാജ്യം അഭിമാനിക്കേണ്ട ഒരു ചലച്ചിത്ര നിര്‍മ്മാണമാണെന്നും പറഞ്ഞു.
സിനിമ മുഴുവന്‍ ഒരു കശാപ്പുകാരന്റെ കടയില്‍ ഓടിയെത്തിയ ഒരു മൃഗത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. വളരെ അതിശയകരമായി ചിത്രീകരിച്ചിരിക്കുന്നുവെന്നും അതാണ് ഈ സിനിമ തെരഞ്ഞെടുക്കാനുള്ള കാരണമെന്നും ചെയര്മാന് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നടന്ന അമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനുള്ള പുരസ്ക്കാരം ലിജോ ജോസ് പെല്ലിശ്ശേരിക്കായിരുന്നു. ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ജല്ലിക്കെട്ടിന് ലഭിച്ച സ്വീകാര്യത, മലയാള സിനിമ ദേശീയ ചലച്ചിത്ര വേദിയുടെ അതിരുകള്‍ കടന്നു ശ്രദ്ധേയമാകുന്നുവെന്നതിന്റെ വലിയ ഉദാഹരണമായി കാണേണ്ടതുണ്ട്. മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണിത്. 'സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിക്കും ടീമിനും സിനിമാ ന്യൂസ് ഏജന്‍സിയുടെ അഭിനന്ദനങ്ങള്‍.'