സി എന്‍ എ-
കൊച്ചി:
ഒമര്‍ ലുലുവും വിനീത് ശ്രീനിവാസനും വീണ്ടുമൊന്നിക്കുന്ന മ്യൂസിക്കല്‍ വിഡീയോ റിലീസായി.
ലോകം മുഴുവന്‍ ഏറ്റെടുത്ത, 'ഒരു അഡാര്‍ ലൗ' എന്ന ചിത്രത്തിലെ 'മാണിക്യമലരിനു' ശേഷം ഒമര്‍ ലുലുവും വിനീത് ശ്രീനിവാസനും വീണ്ടുമൊന്നിക്കുന്ന 'ജാനാ മേരെ ജാനാ' എന്ന മ്യൂസിക്കല്‍ വീഡിയോ ഇന്ന് പെരുന്നാള്‍ ദിവസം 'ലുലു എന്റര്‍ടെയ്ന്‍മെന്റ്സ്' യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു.
പൂര്‍ണ്ണമായും ദുബായ് പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്ന ഈ പ്രണയ ആല്‍ബത്തില്‍ പ്രശസ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സ് ദമ്പതികളായ അജ്മല്‍ ഖാന്ജുമാന ഖാന് എന്നിവര്‍ അഭിനയിക്കുന്നു. ദുബായ് വ്യവസായി മുമൈജ് മൊയ്ദു നിര്‍മ്മിക്കുന്ന ഈ മ്യൂസിക് ആല്‍ബത്തിന് ജുബൈര്‍ മുഹമ്മദ് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നു.
ഛായാഗ്രഹണം- മുസ്തഫ അബൂബക്കര്‍, എഡിറ്റിംഗ്- അച്ചു വിജയന്, കാസ്റ്റിംഗ് ഡിറക്ഷന്‍- വിശാഖ് പി.വി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- ഹെയിന്‍സ്, പോസ്റ്റര്‍- അശ്വിന് ഹരി,വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.
Online PR - CNA.