CNA
കൊച്ചി:
തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലൂടെ പ്ലസ് വണ്‍, പ്ലസ് ടു കുട്ടികളുടെ കാമ്പസ് സൗഹൃദവും, പ്രണയവും കോര്‍ത്തിണക്കി ഈ പ്രായത്തിന്റെ രുചി ഭേദങ്ങളോടെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ജാന്‍വി'.
'ജാന്‍വി' എന്ന പെണ്‍കുട്ടിയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.
ഏറെയും കൗമാരക്കാരായ പുതിയ കുട്ടികളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. ഇവര്‍ക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. മാജിക്ക് ഡിസൈന്‍സ് സ്റ്റുഡിയോയുടെ ബാനറില്‍ രാജേന്ദ്രന് തേവശ്ശേരി ഈ ചിത്രം സംവിധാനം ചെയ്യുന്നു.
സിയാദ് പറമ്പില്‍, സുരേഷ് കോച്ചേരി, രാജേന്ദ്രന് തേവശ്ശേരി. എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഫെയ്സ് ബുക്ക് പേജിലൂടെ പുറത്തുവിട്ടു.
ഈ പോസ്റ്ററിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ചും കൗമാരക്കാര്‍ക്കിടയില്‍ നിന്നും. പ്രീതി, രാഹുല്‍ രാധാകൃഷ്ണന് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വൈശാഖ്, സന ഫര്‍ഹാന, ജോയ് മാത്യു.ദേവന്, കോട്ടയം പ്രദീപ്, മഹിമാ, മഞ്ജു സതീഷ്, നന്ദകിഷോര്‍, രമാദേവി എന്നിവരും പ്രധാന താരങ്ങളാണ്.
കഥ- സതീശന് അന്നമനട, തിരക്കഥ സംഭാഷണം- രൂപേഷ് രവി, വയലാര്‍ ശരത്ച്ചന്ദ്രവര്‍മ്മ, ജോഫി തരകന്, ഹരിനാരായണന്, എന്നിവരുടെ ഗാനങ്ങള്‍ക്ക് റാം സുരേന്ദ്രന് ഇനണം പകര്‍ത്തിരിക്കുന്നു.
അനീഷ് രവീന്ദ്രന് ഛായാഗ്രഹണവും റിസാല്‍ ജയ്നി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം- അപ്പുണ്ണി സാജന്, മേക്കപ്പ്- ബിനു അജയ്, കോസ്റ്റ്യൂം ഡിസൈന്‍- അനസ് ആലപ്പുഴ, ആക്ഷന്‍- അഷറഫ് ഗുരുക്കള്‍, എക്സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ്- രാജീവ് എരുമേലി, മോഹന്‍ കൊടുമ്പിള്ളി, പ്രൊജക്റ്റ് ഡിസൈനര്‍- മിഥുന് ഗോപിനാഥ്, ഫിനാന്‍സ് കണ്ട്രോളര്- നിഖില്‍ ചാക്കോ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ക്ലിന്റണ് പെരേര.
- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com