Editor- MM Kamath
കൊച്ചി:
മഞ്ജു വാര്യര്‍ പാടി അഭിനയിച്ച 'കിം... കിം...' എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിനു ശേഷം സംഗീത സംവിധായകന് റാം സുരേന്ദര്‍, ബി.കെ. ഹരിനാരായണന് കൂട്ടുകെട്ടില്‍ കലാലയ കൗമാര പ്രണയത്തിന്റെ കഥ പറയുന്ന 'ജാന്‍വി' എന്ന ചിത്രത്തിലെ വേണ്ടി മറ്റൊരു ഗാനം പുറത്തിറങ്ങി. 'പീലിവാകകള്‍' എന്ന പ്രണയാര്‍ദ്ര ഗാനം ഹരിശങ്കറും മൃദുലവാര്യരും ചേര്‍ന്നാണ് ആലപിച്ചിട്ടുള്ളത്.
സുരേഷ് കോച്ചേരി, രാജേന്ദ്രന് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ച ഈ ചിത്രം നവാഗതനായ രാജേന്ദ്രന് ടി.ആര്. സംവിധാനം ചെയ്യുന്നു.
മലയാളിയുടെ മനസ്സിനെ കുളിരണിയിച്ച ഒരുപാട് പഴയകാല മെലഡി ഗാനങ്ങള്‍ക്കൊപ്പം ചേര്‍ത്തു വെക്കാവുന്ന ഒരു മെലഡി തന്നെയാണ് പുതിയ തലമുറയിലെ ഗാന ശില്‍പ്പികളായ ബി.കെ. ഹരി നാരായണന്, റാം സുരേന്ദര്‍ കൂട്ടുകെട്ട് ഈ ഗാനം തയ്യാറാക്കിയിട്ടുള്ളത്.
മനോരമ മ്യൂസിക് പുറത്തിറക്കുന്ന ഗാനത്തിന്റെ ഒഫീഷ്യല്‍ റിലീസ്, മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യര്‍ നിര്‍വ്വഹിച്ചു. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com