CNA
കൊച്ചി:
ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന 'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രത്തിന്റെ ടീസര്‍ സൈന മൂവീസിലൂടെ റീലീസായി.
അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പറവൂര്‍, ഹരീഷ് പേങ്ങന്, നോബി മാര്‍ക്കോസ്, ശരത് സഭ,ആനന്ദ് മന്മഥന്, മഞ്ജു പിള്ള തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ചിയേഴ്സ് എന്റര്‍ടൈയ്മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്, സൂപ്പര്‍ ഡ്യൂപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- ബബ്ലു അജു നിര്‍വ്വഹിക്കുന്നു.
സംവിധായകന് വിപിന്‍ ദാസ്, നാഷിദ് മുഹമ്മദ് ഫാമി എന്നീവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
സംഗീതം- അങ്കിത് മേനോന്, എഡിറ്റര്‍- ജോണ്‍കുട്ടി.
ഒക്ടോബര്‍ 21-ന് 'ജയ ജയ ജയ ജയ ഹേ' പ്രദര്‍ശനത്തിനെത്തുന്നു.
Online PR - CinemaNewsAgency.Com