CNA
കൊച്ചി:
'അനുരാഗ കരിക്കിന് വെള്ളം', 'വെള്ളി മൂങ്ങ' എന്നീ ഹിറ്റ് സിനിമകളിലെ കൂട്ടുകെട്ടായ ബിജു മേനോനും ആസിഫ് അലിയും നല്ലൊരു ഇടവേളക്കുശേഷം ഒത്തുചേരുന്നു.
ഒരു പിടി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ജിസ് ജോയിയുടെ പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒത്തുചേരുന്നത്.
അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് ഇന്‍ അസ്സോസ്സിയേഷസും ലണ്ടന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
'ഈശോ', 'ചാവേര്‍' എന്നീ ചിത്രങ്ങള്‍ക്കു ശേഷം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.
ജിസ് ജോയിയുടെ മുന്‍ ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു ചിത്രമായിരിക്കുമിത്.
ഫീല്‍ ഗുഡ് ചിത്രങ്ങളായിരുന്നു ഇതുവരേയും ജിസ് ജോയ് ഒരുക്കിപ്പോന്നിരുന്നത്. എന്നാല്‍ ഈ ചിത്രം പൂര്‍ണ്ണമായും ത്രില്ലര്‍ ജോണറിലാണ് അവതരണം. ഒരു മാസ് ചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
വിശാലമായ ക്യാന്‍വാസ്സില്‍ മുപ്പതോളം മികച്ച അഭിനേതാക്കളെ അണിനിരത്തി വലിയ മുതല്‍ മുടക്കിലാണ് ഈ ചിത്രത്തെ ജിസ് ജോയ് ഒരുക്കുന്നത്.
ദിലീഷ് പോത്തന്, ശങ്കര്‍ രാമകൃഷ്ണന്, അനുശ്രീ, റീനു മാത്യൂസ്, കോട്ടയം നസീര്‍, ദിനേശ് (നായാട്ട് ഫെയിം) അനുരൂപ്, നന്ദന് ഉണ്ണി, ബിലാസ് എന്നിവരും പ്രധാന താരങ്ങളാണ്. ഇവര്‍ക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും നാടകങ്ങളിലും മറ്റു കലാരംഗങ്ങളില്‍ പ്രവര്‍ത്തിച്ചു പോന്നിരുന്ന ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
തിരക്കഥാരംഗത്ത് നവാഗതരായ ആനന്ദ്, ശരത്ത് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഛായാഗ്രഹണം- ശരണ്‍ വേലായുധന്, എഡിറ്റിംഗ്- സൂരജ് ഇ.എസ്., കലാസംവിധാനം- അജയന് മങ്ങാട്, കോസ്റ്റ്യൂം ഡിസൈന്‍- നിഷാദ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്ടോളര്- ആസാദ് കണ്ണാടിക്കല്‍.
കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഏപ്രില്‍ പതിനേഴ് തിങ്കളാഴ്ച്ച തലശ്ശേരിയില്‍ ആരംഭിക്കുന്നു.
കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.
- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com