CNA
കൊച്ചി:
മാക്ടയുടെ ആഭിമുഖ്യത്തില്‍ അന്തരിച്ച ബഹുമുഖ പ്രതിഭയും മാക്ടയുടെ സ്ഥാപക സെക്രട്ടറിയുമായ ജോണ്‍ പോളിന്റെ നിര്യാണത്തില്‍ എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ ജോണ്‍ പോള്‍ അനുശോചന യോഗം ചേര്‍ന്നു.
ചലച്ചിത്ര, രാഷ്ട്രീയ, സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത അനുശോചന യോഗത്തില്‍ കേരള സംസ്ഥാന സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് മധുപാല്‍, സംവിധായകരായ സിബി മലയില്‍, മോഹന്‍, ഷാജൂണ്‍ കാര്യാല്‍, മാക്ട ജനറല്‍ സെക്രട്ടറി സുന്ദര്‍ ദാസ്, ഷിബു ചക്രവര്‍ത്തി, ഫാദര്‍ തോമസ് പുതുശ്ശേരി തുടങ്ങിയവര്‍ ജോണ്‍ പോളുമായിട്ടുള്ള ഓര്‍മ്മകള്‍ പങ്കു വെച്ചു.