സി എന്‍ എ-
കൊച്ചി:
കൂട്ടുകാരെ,
ഞാന്‍ ജോയ് ആണ്.
ജോയ് ജോണ്‍ ആന്റണി എന്ന് ഞാനും വാല് കണ്ണാടി ജോയ് നിങ്ങളും വിളിക്കുന്ന അതെ ജോയ്.
എന്റെ കലാ ജീവിതം തുടങ്ങുന്നത് സ്റ്റേജുകളില്‍ നിന്നാണ്.
പിന്നെ അതിന്റെ രണ്ടാം ഇന്നിങ്സ് തുടങ്ങുന്നത് ടെലിവിഷന്‍ എന്ന മാധ്യമം വഴി ആണ്.
അവിടെ നൂറില്‍ നൂറു ഞാന്‍ അടിച്ചു വലുതും ചെറുതുമായ 23 ഓളം ടെലിവിഷന്‍ ഷോകളുടെ അവതാരകന് ആയി. അതില്‍ ചിലത് വര്‍ഷങ്ങളോളം നീണ്ടു പോയി...
ചില പരിപാടികള്‍ പേരിനൊപ്പം തന്നെ കൂടി.
ഈ കാല ഘട്ടത്തില്‍ എല്ലാം സ്വപ്നം സിനിമ ആയിരുന്നു.
ഇതിനിടയില്‍ 12 ഓളം സിനിമകളില്‍ മുഖം കാണിച്ചു എന്നത് സത്യം..
ഇപ്പൊള്‍ എന്റെ മൂന്നാം ഇന്നിങ്സ് ആരംഭിക്കുകയാണ്.
സിനിമാ രംഗത്ത് ഒരുപാട് പേര് കൂട്ടുകാര്‍ ആയി ഉണ്ടെങ്കിലും അവരില്‍ ആരും എന്നില്‍ ഒരു മുഴുനീള കഥാ പാത്രം ചെയ്യാന്‍ പറ്റുന്ന നടനെ കണ്ടില്ല എന്നത് എന്റെ കുഴപ്പം ആയിരിക്കാം.
അങ്ങനെ നോക്കുമ്പോള്‍
Sooraj Tom എന്ന സംവിധായകന്. നസീര്‍ മിന്നലെ എന്ന എന്റെ സഹോദരന് പരിചയപ്പെടുത്തിയ ഗോഡ്ഫാദര് ആണ്.
അദ്ദേഹം ആദ്യം ഒരു ആന്ധോളജി മൂവിയില്‍ കേന്ദ്ര കഥാപാത്രം ആയി എന്നെ അഭിനയിപ്പിക്കാന്‍ മനസ്സ് കാണിച്ചിരുന്നു. 'അപ്പു' എന്നായിരുന്നു ആ സിനിമയുടെ പേര്.
എന്നാല്‍ ഈ വരുന്ന ഏപ്രില്‍ 11 നു Zee Keralam Television Premiere ആയി വരുന്ന 'കൃഷ്ണന് കുട്ടി പണി തുടങ്ങി', എന്ന സിനിമയില്‍ മറ്റൊരു സംവിധായകനും ഇത് വരെ എടുക്കാത്ത ഒരു റിസ്ക് അദ്ദേഹം ഏറ്റെടുത്തിട്ടുണ്ട്.
സാനിയ ഇയ്യപ്പന്‍, വിഷ്ണു ഉണ്ണി കൃഷ്ണന് കൂട്ടുകെട്ടില്‍ വരുന്ന ഈ സിനിമയില്‍ സാനിയ അവതരിപ്പിക്കുന്ന ബിയാട്രിക്സ് എന്ന കഥാ പാത്രത്തിന്റെ അപ്പച്ചന് ആയി അണ് ഞാന്‍ എത്തുന്നത്.
ഒരു പക്ഷെ ഈ സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് ഒരിടത്തും ജോയ് എന്ന എന്നെ കാണാന്‍ കഴിയാത്ത രീതിയില്‍, ലിയോ എന്ന ശ്രീലങ്കന്‍ കുടിയേറ്റകാരനായി എന്നെ മാറ്റി എന്നത് ആണ് സൂരജ് ടോം എന്ന സംവിധായകന്റെ കരുണ.
അതില്‍ ഞാന്‍ വിജയിച്ചുവോ എന്നത് നിങ്ങള്‍ കണ്ട് പറയുക.
എനിക്കായ് ലിയോയെ സൃഷ്ടിച്ച ആനന്ദ് മധു സൂദനന്‍, കൂടെ കൂട്ടിയ Noble Jose എന്ന നിര്‍മ്മാതാവ്, ജോയിയില്‍ നിന്നും Leo ആക്കിയ മാറ്റിയ നജില്‍ അഞ്ചല്‍, ഛായ ഗ്രാഹകന് ജിത്തു ദാമോദര്‍ എന്നിവരെയും, ഒപ്പം കൂടെ നിന്ന് പ്രോത്സാഹിപ്പിച്ച Crew വിനെയും നന്ദിയോടെ ഓര്‍ക്കുന്നു.
സിനിമയില്‍ പുതു മുഖം ആയതിനാല്‍, ഒരു പക്ഷെ എന്നെ കുറിച്ച് പറയാന്‍ ഒരു മാധ്യമങ്ങളും കാണില്ല. എനിക്ക് ആകെയുള്ളത് നിങ്ങളൊക്കെ തന്നെയാണ്.
എല്ലാവരും സിനിമ കാണുകയും എന്റെ കൊച്ചു കഥാപാത്രം എങ്ങനെ ഉണ്ടായിരുന്നു എന്ന് വില ഇരുത്തുകയും, അഭിപ്രായങ്ങള്‍ അറിയിക്കുയും വേണം.
എനിക്ക് ആകെ കിട്ടുന്ന അവാര്‍ഡ് ആണ് ആ വാക്കുകള്‍.
പഠിച്ചതും തുടര്‍ന്നതുമായ എല്ലാം ഉപേക്ഷിച്ച് സിനിമ എന്ന ഭ്രാന്തിന്റെ പിന്നാലെ ആണ് ഞാന്‍ ഇപ്പൊള്‍, കൂടെ ഉണ്ടാവണം..
എന്നിലെ കുറവുകള്‍ തന്നെ ആണ് എന്റെ കൂടുതല്‍ എന്ന തിരിച്ചറിവില്‍ നിങ്ങള്‍ക്ക് ആയി ഞാന്‍ 'കൃഷ്ണന്‍കുട്ടി പണി തുടങ്ങി'യിലെ 'ലിയോ'യെ സമര്‍പ്പിക്കുന്നു.
അപ്പൊള്‍ മറക്കണ്ട... ഏപ്രില്‍ 11 രാത്രി ഏഴുമണി Zee Keralam.
Online PR - CNA.