CNA
കോഴിക്കോട് :
ധ്യാന്‍ ശ്രീനിവാസന്, ഇന്ദ്രന്‍സ്, അപര്‍ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ കാവുങ്കല്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന
'ജോയ് ഫുള്‍ എന്ജോയ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു.
നിര്‍മ്മല്‍ പാലാഴി, ബിജു സോപാനം, കലാഭവന്‍ നവാസ്, വിജയകൃഷ്ണന്, മീര നായര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ഏക്താ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമര്‍ പ്രേം, സുശീല്‍ വാഴപ്പിള്ളി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോജോ തോമസ് നിര്‍വ്വഹിക്കുന്നു.
വസ്ത്രാലങ്കാരം- സുകേഷ് താനൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- നിജില്‍ ദിവാകരന്, മേക്കപ്പ്- രാജീവ് അങ്കമാലി, സഹ നിര്‍മ്മാണം- നൗഫല്‍ പുനത്തില്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ശരത് കെ എസ്, അനൂപ് ഇ, എഡിറ്റര്‍- രാകേഷ് അശോക, സംഗീതം- ഗിരീശന് എ സി, കല- മുരളി ബേപ്പൂര്‍, സ്റ്റില്‍സ്- റിഷാജ് മുഹമ്മദ്, പോസ്റ്റര്‍ ഡിസൈന്‍- മനു ഡാവിഞ്ചി, അസോസിയേറ്റ് ഡയറക്ടര്‍- അനുഷ് മോഹന്‍, സുമേഷ് കെ സുരേശന്, അസിസ്റ്റന്റ് ഡയറക്ടര്‍- നിതിന്‍ വിജയന്, ഗോകുല്‍ രാജ്, പ്രൊഡക്ഷന്‍ മാനേജര്‍- ഗോഗില്‍ ഗോപിനാഥ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com