സി എന്‍ എ-
കൊച്ചി:
എസ്. ആര്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫ്രെയിം ടു ഫ്രെയിം എന്റര്‍ടെയ്ന്‍മെന്റസ് അവതരിപ്പിക്കുന്ന 'ജസ്റ്റ് സ്മൈല്‍' എന്ന ഹൃസ്വ ചിത്രം ജാങ്കോ സ്പെയ്സ് എന്ന യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തിരിക്കുന്നു.
'കുമ്പാരീസ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ പുതുമുഖ നടി റോണാ ജോ തിരക്കഥയും സംവിധാനവും ചെയ്ത ഈ ഹൃസ്വ ചിത്രത്തില്‍ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് അദിന് ഒല്ലൂര്‍ ആണ്.
സിനിമയെന്ന മായിക ലോകം സ്വപ്നം കാണുന്ന, അതിനായി പ്രവര്‍ത്തിക്കുന്ന മൂന്നു പെണ്‍കുട്ടികളുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളെ ചുറ്റിപറ്റിയുള്ള ഈ ഷോര്‍ട്ട് ഫിലിമില്‍ റോണാ ജോ, അഖിയ സാബു, എയ്ഞ്ചല്‍ വി. മരിയ, ഇസ്മായില്‍ കാലിക്കറ്റ് എന്നിവര്‍ അഭിനയിച്ചിരിക്കുന്നു.
സംഗീതം- വിനായകന് എസ്സ്, എഡിറ്റിങ്ങ്- ജിതിന് ടി കെ.
സമകാലിക ലോകത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു ഹൃസ്വചിത്രം തന്നെയാണ് 'ജസ്റ്റ് സ്മൈല്‍'.
Online PR - CNA.