എ എസ് ദിനേശ്-
കണ്ണൂര്‍:
തല്‍ഹത്ത്, ഗീതിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റജിന് നരവൂര്‍ സംവിധാനം ചെയ്യുന്ന
'കെ എല്‍ 58 S- 4330 ഒറ്റയാന്' എന്ന സിനിമയുടെ ചിത്രീകരണം കണ്ണൂര്‍ തോട്ടടയില്‍ ആരംഭിച്ചു.
രമ്യം ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രശാന്ത് കുമാര്‍ സി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നസീര്‍ നാസ്, ദേവന്, സന്തോഷ് കീഴാറ്റൂര്‍, അന്‍സില്‍, നിര്‍മ്മല്‍ പാലാഴി, അരിസ്റ്റോ സുരേഷ്, മട്ടനൂര്‍ ശിവദാസ്, കാര്‍ത്തിക് പ്രസാദ്, മേഘ്ന എസ് നായര്‍, അഞ്ജു അരവിന്ദ്, സരയൂ, നീന കുറുപ്പ്, കണ്ണൂര്‍ ശ്രീലത, തുടങ്ങിയ പ്രമുഖരോടൊപ്പം പുതുമുഖ ബാല താരങ്ങളായ പ്രാര്‍ത്ഥന പി നായര്‍, ലളിത് പി നായര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.
കനക രാജ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു.
മാരീചന്റെ കഥയ്ക്ക് ഷിംസി വിനീഷ് തിരക്കഥ സംഭാഷണമെഴുതുന്നു.
സുനില്‍ കല്ലൂര്‍ എഴുതിയ വരികള്‍ക്ക് അനൂജ് അനിരുദ്ധന് സംഗീതം പകരുന്നു. അഫ്സല്, ഇഷാന് ദേവ്, നജീം അര്‍ഷാദ് തുടങ്ങിയ പ്രമുഖര്‍ ഗാനങ്ങളാലപിക്കുന്നു.
എഡിറ്റിംഗ്- പി സി മോഹനന്.
പ്രൊഡക്ഷന്‍ കണ്ട്രോളര്- നസീര്‍ കൂത്ത്പറമ്പ്, കല- വിനീഷ് കൂത്തുപറമ്പ്, മേക്കപ്പ്- പ്രജി, കോസ്റ്റ്യും ഡിസൈനര്‍- റഷിന സുധി, വസ്ത്രാലങ്കാരം- ബാലന് പുതുക്കുടി, സ്റ്റില്‍സ്- അജിത് മൈത്രജന്‍, ഡിസൈന്‍- സത്യന്‍സ്, പശ്ചാത്തല സംഗീതം- സച്ചിന് ബാലു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജയേന്ദ്ര ശര്‍മ്മ, കൊറിയോഗ്രാഫര്‍- അര്‍ച്ചന റാം, സ്റ്റുഡിയോ- ചലച്ചിത്രം എറണാകുളം, പി ആര് ഒ- എ എസ് ദിനേശ്.
online PR - CinemaNewsAgency.Com