CNA
കണ്ണൂര്‍:
ചലച്ചിത്ര നടന് കെ.പി. ഉമ്മര്‍ അനുസ്മരണവേദിയുടെ കെ.പി. ഉമ്മര്‍ അവാര്‍ഡുകള്‍ക്ക് നടന് സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മാതാവ് രാജന് തളിപ്പറമ്പ്, ആലക്കോട് ഫിലിംസിറ്റി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ.എം. ഹരിദാസ് എന്നിവരെ തിരഞ്ഞെടുത്തു.
മികച്ച സംഗീത ആല്‍ബം: ഇടയനില്‍ അഭയം (നിര്‍മ്മാണം: സനീഷ് ജെയിംസ്), മികച്ച ചലച്ചിത്ര പുസ്തകം: മമ്മൂട്ടി നാട്യങ്ങളില്ലാതെ നിറക്കൂട്ടില്ലാതെ
(രചന: രമേഷ് പുതിയമഠം).
പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങിയ അവാര്‍ഡുകള്‍ 2022 ജനുവരിയില്‍ കണ്ണൂരില്‍ വെച്ച് സമ്മാനിക്കുമെന്ന് ചെയര്മാന് സംവിധായകന്
മോഹന്‍ കുപ്ലരി, കണ്‍വീനര്‍ നടന് ബാബു അന്നൂര്‍ എന്നിവര്‍ അറിയിച്ചു.
Online PR - CinemaNewsAgency.Com