CNA
കണ്ണൂര്‍:
സ്ക്രീന്‍ ടച്ച് ടാലന്റ് സ്റ്റുഡിയോയും മോളിവുഡ് മൂവി ലൗവേഴ്സ് ഫോറവും സംയുക്തമായി അണിയിച്ചൊരുക്കിയ കേരള ഷോര്‍ട്ട് ഫിലിം ലീഗ് സീസണ് 2 പുരസ്കാരദാനം നാളെ ഫെബ്രവരി 26ന് വൈകിട്ട് 4:30ന് കണ്ണൂരില്‍ വെച്ച് നടക്കും.
കണ്ണൂര്‍ ബിനാലെ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വെച്ച് നടക്കുന്ന പുരസ്കാരദാന ചടങ്ങില്‍ അവാര്‍ഡ് ജേതാക്കളും സിനിമാ പ്രവര്‍ത്തകരും മാധ്യമ പ്രതിനിധികളും മറ്റ് പ്രമുഖരും പങ്കെടുക്കും.
അതിജീവനത്തിന്റെ ഈ നാള്‍വഴികളില്‍ ദൃശ്യമാധ്യമരംഗത്ത് മികവ് തെളിയിക്കാനും പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് സ്ക്രീന്‍ ടച്ച് ടാലന്റ് സ്റ്റുഡിയോയും മോളിവുഡ് മൂവി ലൗവേഴ്സ് ഫോറവും സംയുക്തമായി ഇങ്ങനെ ഒരു ഷോര്‍ട്ട് ഫിലിം ലീഗ് അണിയിച്ചൊരുക്കിയത്.
കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചായിരിക്കും ചടങ്ങുകള്‍ നടത്തുക.
Online PR - CinemaNewsAgency.Com