CNA
കൊച്ചി:
മലയാളം സിനി ടെക്നീഷ്യന്‍സ് അസോസിയേഷന്റെ (മാക്ട) നേതൃത്വത്തില്‍ മലയാള സിനിമയുടെ രാജശില്പിയായ കെ എസ് സേതുമാധവന്റെ അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു.
ജനുവരി മൂന്നിന് രാവിലെ 10.30ന് എറണാകുളം കച്ചേരിപ്പടി ആശിര്‍ഭവന്‍ ഓഡിറ്റോറിയത്തില്‍ (മാക്ട ഓഫീസിനു സമീപം) നടക്കുന്ന അനുസ്മരണ യോഗത്തില്‍ ചലച്ചിത്ര രംഗത്തെ പ്രമുഖരായ ജോഷി, ജോണ്‍ പോള്‍, കമല്‍, സിബി മലയില്‍, ബ്ലെസി, രഞ്ജി പണിക്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.