സി എന്‍ എ
കൊച്ചി:
'അമ്മാമ്മയുടെ കൊച്ചു മോനും 'ഒതളങ്ങ തുരുത്തി'ലെ പാച്ചുവും ഉത്തമനും ഒന്നിക്കുന്ന 'കുടുക്ക്' എന്ന വെബ് സീരീസിന്റെ ഒഫീഷ്യല്‍ ട്രെയ്ലര് റിലീസായി.
'അമ്മമ്മയുടെ കൊച്ചുമോന്' എന്ന വെബ് സീരീസിലൂടെ ഏറേ ജനം പ്രീതി നേടിയ ജിന്സണ് എം ടി സംവിധാനം ചെയ്യുന്ന 'കുടുക്ക്' പുതിയ പ്രൊജക്ടില്‍ മറ്റൊരു ഹിറ്റ് വെബ് സീരീസായ 'ഒതളങ്ങ തുരുത്തിലെ പാച്ചുവും ഉത്തമനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഡയാന ഹമീദ് നായികയാവുന്നു.
'അമ്മാമ്മയുടെ കൊച്ചുമോന്' ആദ്യമായിട്ടാണ് മറ്റൊരു കമ്പനിക്കു വേണ്ടി സംവിധാനം ചെയ്യുന്നത്.
അമ്മമ്മ, ജിന്സണ്, മഞ്ജുഷ മാര്ട്ടിന്, ജോമോന്, ജഗദീഷ്, മൃദുല്‍, ആര്‍ജെ സൂരജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
താഴെ നിലയില്‍ അറേജ് മാര്യേജ് ദമ്പതികളും മുകളിലെ നിലയില്‍ ഇന്റര്‍കാസ്റ്റ് ലൗവ് മാര്യേജ് ദമ്പതികളും താമസിക്കുന്ന ഒരു ഇരുനില വീട്ടില്‍ നടക്കുന്ന രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന വെബ് സീരീസാണ് 'കുടുക്ക്'.
റീല്‍സ് ഓണ്‍ സ്ക്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിതിന്‍ തോട്ടത്തില്‍ നിര്‍മ്മിക്കുന്ന ഈ പരമ്പരയുടെ രചന അഭയ് കെ. എസ്. നിര്‍വ്വഹിക്കുന്നു. കിരണ്‍ നുപ്തിയല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
സംഗീതം- അനു ബി ഐവര്‍, എഡിറ്റര്‍- അതുല്‍ രാജ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- നീത നോബിന്, നിബു തോട്ടത്തില്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജോബ് ജോര്‍ജ്, കല- നിഖില്‍ ഫിലിപ്പ്, മേക്കപ്പ്- സജനി മന്ദാരം, സ്റ്റില്‍സ്- ജിതിന് തോമസ്, അസോസിയേറ്റ് ഡയറക്ടര്‍- ആര് ജെ സുരാജ്, സൗണ്ട് ഡിസൈനര്‍- അബി തോമസ്. വിഎഫ്എക്സ്- കളറിംങ് ആക്ഷന്‍ ഫ്രെയിംസ് മീഡിയ, കളറിസ്റ്റ്- സുജിത്ത് സദാശിവന്, ലൈറ്റ് യൂണിറ്റ്- സെന്‍സര്‍ ഫിലിംസ്. മാര്‍ക്കറ്റിംങ് കോ ഓര്‍ഡിനേറ്റര്‍- ബ്രിന്റോ ഡാനിയല്‍.
ആഗസ്റ്റ് ഇരുപതിന് 'കുടുക്കി'ന്റെ ആദ്യ എപ്പിസോഡ് റിലീസ് ചെയ്യും. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.