സി എന്‍ എ
കൊച്ചി:
'ഉയരെ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ടോവിനോയും സംവിധായകന് മനു അശോകും ഒന്നിക്കുന്ന ചിത്രമായ 'കാണെക്കാണെ' യുടെ ടീസര്‍ പുറത്തിറങ്ങി.
ചിത്രം SonyLIV പ്ലാറ്റ്ഫോമിലൂടെ സെപ്റ്റംബര്‍ 17ന് റിലീസ് ചെയ്യും. ടോവിനോയും ഐശ്വര്യ ലക്ഷ്മിയും 'മായാനദി' എന്ന വിജയ ചിത്രത്തിനുശേഷം വീണ്ടുമൊന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്.
കൂടാതെ 'ഉയരെ'യ്ക്ക് ശേഷം മനു അശോകനും ബോബി സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു എന്നത് മറ്റൊരു പ്രത്യേകതയും 'കാണെക്കാണെ'യ്ക്ക് ഉണ്ട്.
'1983', 'ക്വീന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഡ്രീംകാച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി ആര് ഷംസുദ്ധീന് നിര്‍മ്മിക്കുന്ന ചിത്രമാണ് 'കാണെക്കാണെ'.
ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രന്, പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ്, മാസ്റ്റര്‍ ആലോക് കൃഷ്ണ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രഞ്ജിന് രാജ് ആണ് സംഗീതം പകരുന്നത്.
ഛായാഗ്രഹണം- ആല്‍ബി, എഡിറ്റര്‍- അഭിലാഷ് ബാലചന്ദ്രന്, സൗണ്ട് ഡിസൈന്‍- വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, കലാസംവിധാനം- ദിലീപ് നാഥ്, വസ്ത്രാലങ്കാരം- ശ്രേയ അരവിന്ദ്, മേക്കപ്പ്- ജയന് പൂങ്കുന്നം, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷബീര്‍ മലവട്ടത്ത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- സനീഷ് സെബാസ്റ്റ്യന്‍, പരസ്യകല- ഓള്‍ഡ് മോങ്ക്സ്.
Online PR - CinemaNewsAgency.Com