CNA
കൊച്ചി:
പൃഥ്വിരാജും, ആസിഫ് അലിയും ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'കാപ്പ'യുടെ പുറത്തിറങ്ങി ടീസര്‍ തരംഗമായി.
ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് കൂടിയായ അപര്‍ണ ബാലമുരളിയാണ് ഈ ചിത്രത്തില്‍ നായികയായി എത്തുന്നത്. പൃഥ്വിരാജിനൊപ്പം ഒരു ചിത്രത്തില്‍ ആദ്യമായാണ് അപര്‍ണ ബാലമുരളി ഒന്നിക്കുന്നത്.
തിയ്യേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ദിലീഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് 'കാപ്പ'.
ഇന്ദുഗോപന്റെ പ്രശസ്ത നോവലായ 'ശങ്കുമുഖി'യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഇന്ദുഗോപന് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത്.
തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് 'കാപ്പ'യുടെ കഥ പറയുന്നത്.
ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും 'കൊട്ടമധു' എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയിരുന്നു.
പൃഥ്വിരാജിനെയും അപര്‍ണയെയും കൂടാതെ ആസിഫ് അലി, അന്ന ബെന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ദിലീഷ് പോത്തന്, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയില്‍ ഉണ്ട്.
സംവിധാനം- ഷാജി കൈലാസ്, ബാനര്‍- തിയറ്റര്‍ ഓഫ് ഡ്രീംസ് & ഫെഫ്ക റൈറ്റേഴ്സ് യൂണിയന്, നിര്‍മ്മാതാക്കള്‍- ഡോള്‍ബിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം, ദിലീഷ് നായര്‍.
തിരക്കഥ- ജി ആര് ഇന്ദുഗോപന്, ഛായാഗ്രഹണം- ജോമോന് ടി ജോണ്‍, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സഞ്ചു ജെ, അസോസിയേറ്റ് ഡയറക്ടര്‍- മനു സുധാകരന്, കലാസംവിധാനം- ദിലീപ് നാഥ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- സജി കാട്ടാക്കട, സ്റ്റില്‍സ്- ഹരി തിരുമല, പി ആര് ഒ- ശബരി.
Online PR - CinemaNewsAgency.Com