എ എസ് ദിനേശ്-
കൊച്ചി:
സോഹന്‍ സീനുലാല്‍, പ്രവീണ്‍ പ്രേം,വിജു കറുമ്പന്, റോസ് മേരി, പ്രിയ രതീഷ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് സുകുമാരന്‍ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'കടല്‍ മീനുകള്‍' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍, പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ ഫേയസ് ബുക്ക് പേജിലൂടെ റിലീസായി.
വിഷ്ണു ബാലകൃഷ്ണന്, കലാഭവന്‍ റഹ്മാന്, ഷാരോണ്‍ ചാലക്കുടി, റോബിന് സ്റ്റീഫന്‍, എം അബ്ദുല്‍ സലാം, നസീര്‍ എസ്, അവറാച്ചന് പുതുശ്ശേരി, മാത്യു ജേക്കബ് (കാനഡ), രതീഷ് രാജന്, സാബു ഭാസ്കരന്, മനോജ് വോള്‍ക്കാനോ, സജീദ് പൂത്തലത്, വിശാല്‍, ജാഫര്‍ കുടുവാ, വിശാല്‍ കൃഷ്ണന്, കെവിന് ഷെല്ല്യി, രജിത് വിപഞ്ചി, അന്‍വര്‍ സാദത്, അമര എസ് പല്ലവി, ഷാരോണ്‍ സഹിം, അന്ന, മാര്‍ഗരറ്റ് ജോസി, റഹിമ ബീവി, ശ്രേയ എസ് അജിത് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
മാന്‍സ് സിനിമാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ എം അബ്ദുല്‍ സലാം, നസീര്‍ എസ് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
യുബോള്‍ഡിന്‍ കെ ജെ നിര്‍വ്വഹിക്കുന്നു.
ശശികല വി മേനോന്, അജിത് സുകുമാരന്‍, മഹേഷ് പോലൂര്, സന്തോഷ് കോടനാട് എന്നിവരുടെ വരികള്‍ക്ക് ശ്രേയ എസ് അജിത്, അജിത് സുകുമാരന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.
മധു ബാലകൃഷ്ണന്, അജിത് സുകുമാരന്‍, ശോഭ ശിവാനി,വിപിന്‍ സേവിയര്‍, ലിബിന് സ്കറിയ, അനില ദേവി ശ്രേയ എസ് അജിത് എന്നിവരാണ് ഗായകര്‍.
എഡിറ്റിംഗ്- വെണ്മണി ഉണ്ണികൃഷ്ണന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഹോചിമിന്‍, മേക്കപ്പ്- സുധീഷ് നാരായണന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- എബ്രഹാം പുതുശ്ശേരി, ക്യാമറ യൂണിറ്റ്- റോയല്‍ വിഷന്‍, വി എഫ് എക്സ്- ബിനീഷ് രാജ്, സ്റ്റില്‍- വിനോദ് ജയപാല്‍, ഡിസൈന്‍- ഷാജി പാലോളി, പ്രൊജക്റ്റ് കോ കോര്‍ഡിനേറ്റര്‍- സുനില്‍ സോണറ്റ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- സെയ്ദ് മുഹമ്മദ് കാട്ടിക്കുന്ന്, ക്രിയേറ്റീവ് സപ്പോര്‍ട്ട്- ശ്രുതി സുരേഷ്, സ്റ്റുഡിയോ- വിയോള മീഡിയ ലോഞ്ച്.
കേരളത്തിലും കാനഡയിലുമായി ചിത്രീകരിക്കുന്ന 'കടല്‍ മീനുകള്‍' ഉടന്‍ ആരംഭിക്കും.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com